• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനക്കെതിരെ നീക്കം കടുപ്പിച്ച് അമേരിക്ക; ടിക് ടോക് നിരോധിക്കും; ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചൈനക്കെതിരെ ഡിജിറ്റല്‍ സ്‌ട്രൈക്കുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. വീഡിയോ ഷെയറിങ്ങ് ആപ്ലിക്കേഷനായ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. ജനപ്രിയ ആപ്പുകളിലൊന്നായ ടിക് ടോക്കിന് ഇന്ത്യയിലെ നിരോധനം കനത്ത തിരിച്ചടിയായിരുന്നു. സമാന തീരുമാനം കൈക്കൊള്ളാനൊരുങ്ങുകയാണ് അമേരിക്കയും.

ടിക് ടോക്

ടിക് ടോക്

ടിക് ടോക് നിരോധിക്കുമെന്ന് നേരത്തെ അമേരിക്ക സൂചന നല്‍കിയെങ്കിലും ഇത് ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ടിക് ടോക് നിരോധനത്തെപറ്റി അമേരിക്ക ആലോചിക്കുന്നത്.

 ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗം

ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗം

മാധ്യമപ്രവര്‍ത്തരോട് പ്രതികരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിക്കുന്നത്. ടിക് ടോക്ക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണെന്നും തീരുമാനം അതിന് ശേഷം അറിയിക്കുമെന്നുമായിരുന്നു അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂക്കിന്‍ പറഞ്ഞിരുന്നു.

cmsvideo
  ചൈനയ്ക്ക് മുട്ടന്‍ പണികൊടുത്ത് ഇന്ത്യ | Oneindia Malayalam
  80 ദശലക്ഷത്തിലധികം

  80 ദശലക്ഷത്തിലധികം

  അമേരിക്കയിലെ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്. രാജ്യത്ത് പൂര്‍ണ്ണമായി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കള്‍ ഉണ്ടായിരുന്നു ടിക്ടടോകിന്. ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 611 ദശലക്ഷം തവണയാണ് ടിക്ടോക് ഇന്ത്യയില്‍ ഡൗണ്‍സോഡ് ചെയ്തത്.

  മൈക്ക് പോംപിയോ

  മൈക്ക് പോംപിയോ

  രാജ്യത്ത് ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആയിരുന്നു ആദ്യം രംഗത്തെത്തിയത്. ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഗൗരവകരമായി കാണുന്നുവെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു. ടിക് ടോക്കിന്റെ പേരന്റ് കമ്പനിയായ ബൈറ്റ് ഡാന്‍സ് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് കാണിച്ച് യുഎസിലെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

  സെര്‍വറുകള്‍ ചൈനയ്ക്ക് പുറത്ത്

  സെര്‍വറുകള്‍ ചൈനയ്ക്ക് പുറത്ത്

  ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളുടെ സെര്‍വറുകള്‍ ചൈനയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും ചൈനീസ് നിയമ പ്രകാരമല്ല ഇവ നിയന്ത്രിക്കപ്പെടുന്നതെന്നുമാണ് കമ്പനിയുടെ നിലപാട്. 2017ലെ നാഷണല്‍ ഇന്റലിജന്‍സ് ലോ ഓഫ് 2017 പ്രകാരമാണ് ചൈനീസ് ഉടമസ്ഥതയിലുള്ളതോ ചൈനയില്‍ പ്രവര്‍ത്തിക്കുന്നതോ ആയ എല്ലാ ടെക് കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ആവശ്യപ്പെടുന്ന പക്ഷം എല്ലാത്തരം വിവരങ്ങളും സര്‍ക്കാരുമായി പങ്കുവെക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

  ചൈനീസ് സോഷ്യല്‍ മീഡിയ

  ചൈനീസ് സോഷ്യല്‍ മീഡിയ

  ടിക് ടോക്കും മറ്റ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളും നിരോധിക്കണമെന്ന ആവശ്യമാണ് ആസ്ട്രേലിയയിലും ഉയരുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനികള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നുണ്ടെന്ന ഭയമാണ് ആസ്ട്രേലിയ സര്‍ക്കാരിനും ഉള്ളത്. ഇതോടെ ടിക് ടോക്കിനെ സോഷ്യല്‍ മീഡിയ സെനറ്റിന് മുമ്പാകെ കൊണ്ടുവന്ന് അന്വേഷണം നടത്താനാണ് രാജ്യത്തിന്റെ നീക്കമെന്ന് എംപിയാണ് വ്യക്തമാക്കിയത്.

  English summary
  President Donald Trump said US ready to ban Chinese app Tik Tok
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X