Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതില്‍ നമുക്ക് റോളില്ല.. ബംഗ്ലാദേശിന്റെ കാര്യം മോദിക്ക് വിട്ടുകൊടുക്കാം'; ട്രംപ്

വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ് എന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വാഷിംഗ്ടണ്‍ ഡിസിയില്‍ സംയുക്ത പത്രസമ്മേളനത്തിനിടെ വന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ഭരണമാറ്റം നടത്തി മുഹമ്മദ് യൂനസിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചോ എന്നായിരുന്നു ചോദ്യം.

ഇതില്‍ യുഎസ് ഭരണകൂടത്തിന് യാതൊരു പങ്കുമില്ല എന്നായിരുന്നു ട്രംപ് പറഞ്ഞത്. 'നമുക്ക് ഒരു പങ്കുമില്ലായിരുന്നു. വര്‍ഷങ്ങളായി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാല്‍, ഞാന്‍ ഇതിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിനെ ഞാന്‍ പ്രധാനമന്ത്രിക്ക് വിട്ടുകൊടുക്കും,' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Donald Trump

ചോദ്യത്തെ നേരിട്ട് അഭിസംബോധന ചെയ്തില്ലെങ്കിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ട്രംപ് ഭരണകൂടം ഇടപെടില്ല എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. അതേസമയം ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങളില്‍ ട്രംപുമായി മോദി ആശങ്കകള്‍ പങ്കുവെച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.

'ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്. ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവെച്ചു,' വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ബംഗ്ലാദേശിലെ സാഹചര്യവും അവരുമായി ക്രിയാത്മകവും സുസ്ഥിരവുമായ രീതിയില്‍ ബന്ധം തുടരാന്‍ കഴിയുന്ന ഒരു ദിശയിലേക്ക് മുന്നോട്ട് പോകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ ആ സാഹചര്യത്തെക്കുറിച്ച് ആശങ്കകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് ഹസീന പലായനം ചെയ്തത്.

ഇതിനെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പിന്നീട് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയായി ചുമതലയേറ്റെടുത്തത് യുഎസില്‍ നിന്ന് മടങ്ങിയെത്തിയ നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് ആയിരുന്നു. യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍, തീവ്ര ഇസ്ലാമിസ്റ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം നേരിടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+