കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് അമീര്‍ യുഎസ്സിലേക്ക്: ബുധനാഴ്ച ട്രംപിനെ കാണും, ചര്‍ച്ചയില്‍ ഖത്തര്‍ ഉപരോധവും

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കുന്ന കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ അഞ്ചിന് ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജനീവയില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചകളും വിഷയമാവും.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള എന്തെങ്കിലും പോംവഴി കൂടിക്കാഴ്ചയില്‍ ഉരുത്തിരിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഉപരോധത്തിന്റെ തുടക്കത്തില്‍ കുവൈത്ത് അമീറിന്റെ മധ്യസ്ഥതയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ ഉപരോധത്തിന് അനുകൂലമായ നിലപാടുമായി സൗദിക്കും യു.എ.ഇക്കുമൊപ്പം നിന്ന അമേരിക്കന്‍ പ്രസിഡന്റ് താമസിയാതെ പ്രശ്‌നം പരിഹാരം അനിവാര്യമാണെന്ന നിലപാടിലേക്ക് മാറിയിരുന്നു.

trumpmeeting

വൈറ്റ്ഹൗസില്‍ നടക്കുന്ന ട്രംപ്-അമീര്‍ കൂടിക്കാഴ്ച്ചയില്‍ ഗള്‍ഫ് മേഖല നേരിടുന്ന സുരക്ഷാ വെല്ലു വിളികളും ജനീവയില്‍ നടക്കാനിരിക്കുന്ന യമന്‍ സമാധാന ചര്‍ച്ചകളും വിഷയമാകും. സൗദിയുടെ നേതൃത്വത്തില്‍ യമനിലെ ഹൂത്തി വിമതര്‍ക്കെതിരേ യുദ്ധം ചെയ്യുന്ന അറബ് സഖ്യത്തില്‍ കുവൈത്ത് അംഗമല്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സുരക്ഷാ സഹകരണം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2006ല്‍ അമീറായി അധികാരമേറ്റതിനു ശേഷമുള്ള ശെയ്ഖ് സബാഹിന്റെ നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കുവൈത്തിനെയാണ് മധ്യസ്ഥാനായി തങ്ങള്‍ കാണുന്നതെന്നും ആ രീതിയില്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും കുവൈത്തിലെ യുഎസ് അംബാസഡര്‍ ലോറന്‍സ് സില്‍വര്‍മാന്‍ അറിയിച്ചു. അമേരിക്കയിലെത്തുന്ന കുവൈത്ത് ഭരണാധികാരി ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വന്‍ സംഘവും അനുഗമിക്കുന്നുണ്ട്.

English summary
President Donald Trump and the emir of Kuwait will meet at the White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X