Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: പരിപാടി റദ്ദാക്കി, ക്വാറന്റൈനില്‍ പ്രവേശിക്കും

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള യാത്രക്കിടെയാണ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധയുടെ മിതമായ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുള്ളതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

"ഇന്ന് ഉച്ചതിരിഞ്ഞ് നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുന്നു. സുഖം പ്രാപിക്കുന്നത് വരെ ഞാൻ ക്വാറന്റൈനിൽ കഴിയും. ഈ സമയത്തും അമേരിക്കൻ ജനതയ്‌ക്കായി പ്രവർത്തിക്കുന്നത് തുടരും," ജോ ബൈഡന്‍ എക്സില്‍ കുറിച്ചു.

ബൈഡൻ ഡെലവെയറിലെ തൻ്റെ വീട്ടിലായിരിക്കും വരും ദിവസങ്ങളില്‍ ക്വാറന്റൈന്‍ ചെയ്യുകയെന്ന് വൈ ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ വെച്ച് പ്രസിഡന്റ് അവിടെ വെച്ച് തൻ്റെ എല്ലാ ചുമതലകളും പൂർണ്ണമായും നിർവഹിക്കുന്നത് തുടരുമെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.

joe-biden

യുണിഡോസ് യുഎസ് പ്രസിഡൻ്റും സിഇഒയുമായ ജാനറ്റ് മുർഗിയാണ് ബൈഡൻ്റെ രോഗനിർണയത്തിൻ്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്. കോവിഡ് പോസിറ്റീവ് ടെസ്റ്റ് ഫലം കാരണം ലാസ് വെഗാസിൽ നടക്കുന്ന ഓർഗനൈസേഷൻ്റെ കൺവെൻഷനിൽ പങ്കെടുക്കാന്‍ പ്രസിഡന്റിന് സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മൂക്കൊലിപ്പ്, ചുമ, സാധാരണമായ മറ്റ് അസ്വസ്ഥകള്‍ എന്നിവയോടൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളും ബൈഡന്‍ പ്രകടിപ്പിച്ചതായി പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഡോക്ടർ ഡോ കെവിൻ ഒകോണറും വ്യക്തമാക്കുന്നു. ആൻറിവൈറൽ മരുന്നായാ പാക്സ്ലോവിഡാണ് അദ്ദേഹത്തിന് നല്‍കുന്നത്. ഇതിനകം തന്നെ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി കഴിഞ്ഞു.

നവംബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലാസ് വെഗാസിൽ നടക്കുന്ന യുണിഡോസ് പരിപാടിയിൽ ബൈഡന്‍ സംസാരിക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടർന്ന് ഈ പരിപാടി അദ്ദേഹം റദ്ദാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചണത്തിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിയുമായ ട്രംപിനെ നേരെ നടന്ന വധശ്രമത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ്‌ ട്രംപിനെ നേരെ വെടിവെയ്പ്പുണ്ടാവുന്നത്.

135 മീറ്റർ മാത്രം അകലേയുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന തോമസ്‌ മാത്യു ക്രൂക്ക്സ് എന്ന ഇരുപതുകാരനാണ് ട്രംപിന് നേറെ നിറയൊഴിച്ചത്. ട്രംപിന്റെ അതേ പാർട്ടിക്കാരനാണ് ഇയാളും. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ആക്രമണ കാരണം പുറത്തുവരാതിരിക്കാനാണെന്ന തരത്തിലുള്ള വാദങ്ങളും ഇതോടെ ശക്തമായിട്ടുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+