Get Updates
Get notified of breaking news, exclusive insights, and must-see stories!

പാശ്ചാത്യ രാജ്യങ്ങളുടെ കളികൾ നിർത്തു, റഷ്യക്കെതിരെ കടുത്ത ഉപരോധം ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ്

കിയെവ്; റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ നടത്തുന്ന കളി അവസാനിപ്പിക്കണമെന്ന നിർദേശവുമായി യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. യുദ്ധം അവസാനിപ്പിക്കാനായി റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തണം. കടുത്ത തീരുമാനം എടുക്കാൻ ഓരോ ദിവസം വൈകുന്തോറും ആയിരിക്കണക്കിന് ആളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. തന്റെ രാജ്യം സ്വതന്ത്രമായി തുടരും അതിന് എന്ത് വില കൊടുക്കണം എന്നത് മാത്രമാണ് തന്റെ മുന്നിലുള്ള ചോ ദ്യം എന്നും സെലെൻസ്‌കി പറഞ്ഞു.

യൂറോപ്യൻ യൂണിയൻ സാധ്യമായ റഷ്യൻ എണ്ണ ഉപരോധത്തിലേക്ക് സാവധാനം നീങ്ങുകയും. റഷ്യൻ സേനകൾ രണ്ട് പ്രധാന കിഴക്കൻ നഗരങ്ങളായ സീവിയേറോഡൊനെറ്റ്‌സ്‌കിനെയും ലിസിചാൻസ്‌കിനെയും വളയാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സെലെൻസ്‌കിയുടെ പുതിയ പരാമർശം. "യുക്രൈനിലെ അതേ സാഹചര്യം ലോകം അഭിമുഖികരിച്ചാൽ നിലവിൽ റഷ്യയുമായി നടക്കുന്ന കളികൾ അവസാനിപ്പിച്ച്. യുദ്ധം നിർത്തലാക്കാൻ ശരിക്കും സമ്മർദ്ദം ചെലുത്തും. വിനാശകരമായ സംഭവവികാസങ്ങൾ ഇപ്പോഴും അവസാനിപ്പിക്കാനാകും." എന്നായിരുന്നു സെലെൻസ്‌കിയുടെ വാക്കുകൾ.

selensky

റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളിൽ യൂറോപ്യൻ യൂണിയനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് സെലെൻസ്‌കി പരാതിപ്പെടുകയും ചെയ്തു. എന്നാൽ റഷ്യയുടെ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സംമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതിനാൽ ഹം ഗറി പോലുള്ള രാജ്യങ്ങൾ ഈ നടപടിയെ എതിർക്കുന്നുണ്ട്. "യൂറോപ്യൻ യൂണിയൻ പുതിയ പാക്കേജ് അംഗീകരിക്കാൻ എത്ര ആഴ്ചകൾ കൂടി ശ്രമിക്കും?" ഊർജ വിതരണത്തിനായി 27 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് റഷ്യക്ക് പ്രതിദിനം ഒരു ബില്യൺ യൂറോ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സെലെൻസ്‌കി ചോദിച്ചു.

റഷ്യയുടെ മേലുള്ള ഏതൊരു തീരുമാനത്തിനും ആയിരങ്ങളുടെ ജീവന്റെ വില ഉണ്ട്. കാലതാമസം, ബലഹീനത, തർക്കങ്ങൾ എന്നിവ കാരണം തീരുമാനം എടുക്കാൻ വൈകുമ്പോൾ ഒരുപാട് യുക്രൈനിയക്കാർ മരിച്ചു വീണുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യുദ്ധം ആരംഭിച്ച് മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. തലസ്ഥാന ന ഗരമായ കിയെവിന് പകരം വിഘടനവാദി കലാപത്തെ പിന്തുണച്ച വ്യാവസായിക കിഴക്കൻ ഡോൺബാസ് മേഖല കൈയ്യടക്കാനാണ് റഷ്യ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച സീവിയേറോഡൊനെറ്റ്‌സ്കിലും ലിസിചാൻസ്കിലും യുക്രൈൻ സേനയെ വളയാൻ റഷ്യൻ സൈന്യം മൂന്ന് വശത്തുനിന്നും ആക്രമണം നടത്തിയതായി യുക്രൈൻ സൈന്യം പറഞ്ഞു.

അതേ സമയം യുക്രൈൻ സായുധ സേനയുടെ തലവൻ വലേരി സലുഷ്നി, കൂടുതൽ പാശ്ചാത്യ ആയുധങ്ങൾ ആവശ്യമാണെന്ന് ടെലിഗ്രാം വഴി ആവശ്യപ്പെട്ടു. വലിയ ദൂരത്തിൽ നിന്ന് ശത്രുക്കളെ കീഴ്പ്പെടുത്തുന്ന ആയുധങ്ങളാണ് യുക്രൈൻ സൈന്യം ഇപ്പോൾ ആലവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിൽ നിന്ന് എം 777 ഹോവിറ്റ്‌സർ, ഡെൻമാർക്കിൽ നിന്ന് ഹാർപൂൺ കപ്പൽ വേധ മിസൈലുകൾ എന്നിവയുൾപ്പെടെ യുക്രെയിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ദീർഘദൂര ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ യുക്രൈന് കൂടുതൽ ആയുധങ്ങൾ എത്തിച്ചാൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നാണ് റഷ്യ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് നൽകുന്ന ഭീഷണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+