'എങ്ങും പോയിട്ടില്ല', യുക്രൈൻ തലസ്ഥാനത്ത് തെരുവിൽ നിന്ന് വീഡിയോ പുറത്ത് വിട്ട് പ്രസിഡണ്ട് സെലെന്‍സ്‌കി
കീവ്: റഷ്യ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ രാജ്യം വിട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കി യുക്രൈന്‍ പ്രസിഡണ്ട് വൊളൊഡിമര്‍ സെലെന്‍സ്‌കി. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നുളള വീഡിയോ സെലെന്‍സ്‌കി പുറത്ത് വിട്ടു. കീവിലെ തെരുവില്‍ നിന്ന് തദ്ദേശീയര്‍ക്കൊപ്പമുളള സെല്‍ഫി വീഡിയോ ആണ് പ്രസിഡണ്ട് പുറത്ത് വിട്ടിരിക്കുന്നത്. താന്‍ രാജ്യം വിട്ട് പോയെന്ന് റഷ്യ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. രാജ്യതലസ്ഥാനം റഷ്യയ്ക്ക് വിട്ട് കൊടുക്കില്ലെന്നും തങ്ങള്‍ പൊരുതുമെന്നും യുക്രൈന്‍ പ്രസിഡണ്ട് വ്യക്തമാക്കി.
ബാന്‍കോവ തെരുവിന്‍ നിന്നുളള വീഡിയോ ആണ് സെലന്‍സ്‌കി പുറത്ത് വിട്ടിരിക്കുന്നത്. രാജ്യം വിട്ട് പോകില്ലെന്ന് യുക്രൈന്‍ ജനതയ്ക്ക് പ്രസിഡണ്ട് ഉറപ്പ് നല്‍കി. അതിനിടെ അമേരിക്കയോട് യുക്രൈന്‍ വീണ്ടും സൈനിക സഹായം തേടി. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെ ഫോണില്‍ വിളിച്ചാണ് സെലന്‍സ്‌കി സഹായം തേടിയത്. കഴിഞ്ഞ ദിവസം റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നുമാണ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നത്.

കൂടുതല്‍ ഉപരോധം റഷ്യയ്ക്ക് മേല്‍ വേണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യയെ തങ്ങള്‍ ശക്തമായി ചെറുക്കുകയാണ് എന്നും യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ പത്ത് യുദ്ധ വിമാനങ്ങളും 7 ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്നും ആയിരത്തോളം റഷ്യന്‍ സൈനികരെ വധിച്ചുവെന്നും യുക്രൈന്‍ പറയുന്നു. അതിനിടെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ റഷ്യയ്ക്ക് എതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ്. വീറ്റോ അധികാരമുളള റഷ്യയ്ക്ക് ഈ നീക്കം വെല്ലുവിളിയല്ല.
അതേസമയം റഷ്യയ്ക്ക് നാറ്റോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യ സൈന്യത്തെ യുക്രൈനില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കണമെന്നും പിന്മാറിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്. മാത്രമല്ല ആവശ്യമെങ്കില്‍ റഷ്യയെ നേരിടാന്‍ നൂറിലധികം യുദ്ധ വിമാനങ്ങളും 120ല്‍ അധികം പടക്കപ്പലുകളും വിന്യസിച്ചിരിക്കുന്നതായും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. നാറ്റോ സഖ്യകക്ഷികളായ അമേരിക്കയും കാനഡയും അടക്കമുളള രാജ്യങ്ങള്‍ സംയുക്ത സേനയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. റഷ്യ യുദ്ധം അവസാനിപ്പിച്ച് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും നാറ്റോ ആവശ്യപ്പെട്ടു.












Click it and Unblock the Notifications