കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടേത് അസാധാരണവും ചരിത്രപരവുമായ വിജയം; കൊവിഡ് പ്രതിരോധത്തില്‍ ഷി ജിന്‍പിങ്

Google Oneindia Malayalam News

ബെയിജിങ്: കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈന അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷണമാണ് പാസായതെന്ന് പ്രസിഡണ്ട് ഷി ജിന്‍ പിങ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരെ ആധരിക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു ഷി ജിന്‍പിങിന്റെ പ്രസ്താവന.

കൊവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന നാല് മെഡിക്കല്‍ വിദഗ്ധര്‍ക്ക് ഷി ജിന്‍ പിങ് സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിച്ചായിരുന്നു ചടങ്ങിനെത്തിയത്. അതില്‍ ഒരാള്‍ 83 കാരനായ സോങ് നാന്‍ഷാന്‍ ആണ്. ചൈനയിലെ ഏറ്റവും പ്രശസ്തനമായ മെഡിക്കല്‍ വിദഗ്ധനായ ഇദ്ദേഹം കൊവിഡ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു.

xijinping

കൊവിഡിനെതിരായ പോരാട്ടത്തെ പ്രശംസിച്ച് കൊണ്ട് രാജ്യം അസാധാരണവും പരിത്രപരവുമായ ഒരു പരീക്ഷണം വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ പേരാട്ടത്തില്‍ നമ്മള്‍ അതിവേഗം വിജയം നേടി. കൊവിഡ്-19 നെതിരായ പോരാട്ടത്തിലും സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണത്തിലും നമ്മള്‍ ലോകത്ത് മുന്നേറുകയാണെന്നും ഷി ജിന്‍പിങ് പറഞ്ഞു.

ലോകത്താകമാനം കൊവിഡ് വ്യാപിക്കുന്നതിനുള്ള കാരണമായി അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ ആദ്യഘട്ടത്തില്‍ ചൈന വൈറസ് വ്യാപനത്തെക്കുറിച്ച് മറച്ച് വെച്ചുവെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍ വളരെ സുതാര്യമായാണ് ചൈന കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതെന്നും ഷി ജിന്‍പിങ് പറഞ്ഞു.

കൊവിഡ് രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു മിനിറ്റ് മൗനാചരണം നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ 4634 പേരാണ് മരണപ്പെട്ടത്.

Recommended Video

cmsvideo
Mystery surrounds China’s launch of reusable experimental spacecraft | Oneindia Malayalam

കഴിഞ്ഞ ദിവസം ചൈന നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ രാജ്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുവരേയും വാക്‌സിന്‍ വിപണിയില്‍ എത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ഏതാണ്ട് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാമെന്നും വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള അനുമതി ലഭിക്കും എന്നുമാണ് പ്രതീക്ഷ.

വൻ ട്വിസ്റ്റ്, നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ, സഹോദരന് പിന്നാലെ!വൻ ട്വിസ്റ്റ്, നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ, സഹോദരന് പിന്നാലെ!

'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ'... വിവാദ പരാമര്‍ശവുമായി ചെന്നിത്തല'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ'... വിവാദ പരാമര്‍ശവുമായി ചെന്നിത്തല

ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ജോഷ് ആപ്പ്, ബുധനാഴ്ച പുറത്തിറക്കുംടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ജോഷ് ആപ്പ്, ബുധനാഴ്ച പുറത്തിറക്കും

English summary
President Xi Jinping called China's covid defence as extraordinary and historic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X