പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപിനെ ഞെട്ടിച്ച് കമല ഹാരിസ് മുന്നിൽ.. ഏറ്റവും പുതിയ സർവ്വെ ഫലം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നേരിയ മുൻതൂക്കം പ്രവചിച്ച് സർവ്വെ. ഞായറാഴ്ച പുറത്തിറക്കിയ എബിസി/ഇപ്‌സോസ് സർവ്വെയിലാണ് കമല ഹാരിസിനും ഡെമോക്രാറ്റുകള്‍ക്കും ആശ്വാസം നൽകുന്ന ഫലം പുറത്തുവന്നത്. മുതിർന്നവർക്കും രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുമിടയിൽ കമല ഹാരീസിന് 46 ശതമാനം മുതൽ 50 ശതമാനം വരെ പിന്തുണ ഉണ്ടെന്നാണ് സർവ്വെ പറയുന്നത്. ഈ വിഭാഗത്തിനിടയിൽ കമലയ്ക്ക് ലഭിക്കുന്ന പിന്തുണ 52 ശതമാനം വരെ ഉയരുമ്പോൾ ട്രംപിന് വെറും 46 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
ഡെമോക്രാറ്റിക് ദേശീയ കൺവെൻഷന് മുൻപ് പുറത്തുവന്ന പോൾ ഫലങ്ങൾക്ക് സമാനമാണ് ഇത്. അന്ന് കമല ഹാരിസിന് 52 ശതമാനവും ട്രംപിന് 46 ശതമാനം പേരുടേയും പിന്തുണയാണ് പ്രവചിക്കപ്പെട്ടിരുന്നത്. പല കണക്കുകളും സമാനമാണെങ്കിലും കമല ഹാരിസിന് സ്ത്രീകൾക്കിടയിലുള്ള പിന്തുണ വർധിച്ചുവെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്. കൺവെൻഷന് മുൻപ് ഉണ്ടായിരുന്ന ആറ് പോയിന്റിൽ നിന്ന് 13 പോയിന്റായി ഉയർത്താൻ കമലയ്ക്ക് കഴിഞ്ഞു. കാമ്പെയ്നിങ്ങിലും മികച്ച റേറ്റിങ് ണ് കമല ഹാരീസിന് ലഭിച്ചത്. 56 ശതമാനം പേരും കമലയുടെ പ്രകടനും മികച്ചതാണെന്ന അഭിപ്രായമാണ് പങ്കിട്ടത്. അതേസമയം ട്രംപിനെ പിന്തുണച്ചത് 41 ശതമാനം പേരായിരുന്നു.

പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ ബൈഡന്റെ പ്രകടനത്തെ മറികടക്കാനും ഹാരിസിന് സാധിച്ചു.അതേസമയം നിർണായകമായ ചില വിഷയങ്ങളിൽ കമല ഹാരീസിനെക്കാൾ സർവ്വേയിൽ നേട്ടം കൊയ്യാൻ ട്രംപിന് സാധിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ട്രംപിനാണ് മുൻതൂക്കം ലഭിച്ചത്. ഓരോ വിഭാഗത്തിലും 8 പോയിൻ്റുകൾ വീതം ലീഡ് ചെയ്യാൻ ട്രംപിന് കഴിഞ്ഞു. യുഎസ്-മെക്‌സിക്കോ അതിർത്തി കൈകാര്യം ചെയ്യുന്നതിലും കമലയെക്കാൾ 9 പോയിന്റ് ലീഡ് ട്രംപിന് ഉണ്ട്. എന്നിരുന്നാലും അമേരിക്കൻ ജനാധിപത്യത്തെയും സുപ്രീം കോടതി നിയമനങ്ങളെയും സംരക്ഷിക്കുന്നതിൽ അമേരിക്കക്കാർ കൂടുതൽ വിശ്വസിക്കുന്നത് കമല ഹാരീസിനെയാണെന്നാണ് സർവ്വെ പറയുന്നത്.
നേരത്തേ പുറത്തുവന്ന റോയിട്ടേഴ്‌സ് സര്‍വേയില്‍ കമല ഹാരിസിന് 45 ശതമാനം പിന്തുണയാണ് പ്രവചിക്കുന്നത്. ട്രംപിന് 41 ശതമാനം പേരുടേയും. വാള്‍സ്ട്രീറ്റ് ജേണല്‍ സർവ്വെയിൽ കമല ഹാരീസിന് 48 ശതമാനമാണ് പിന്തുണ. ട്രംപിന് 47 ശതമാനവും. എന്തായാലും ഇതുവരെ പുറത്തുവന്ന സർവ്വെകൾ ഡെമോക്രാറ്റുകൾക്കും കമല ഹാരീസിനും ഉയർന്ന പ്രതീക്ഷ നൽകുന്നതാണ്. ബൈഡന്റെ പിൻമാറ്റത്തിന് പിന്നാലെ കളത്തിലിറങ്ങിയ കമലയ്ക്ക് തന്റെ ചുവടുകൾ പിഴച്ചില്ലെന്ന് തന്നെയാണ് സർവ്വെയിലെ അവരുടെ പ്രകടനങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications