കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് വേളയില്‍ ഇമ്രാന്‍ ഖാനു വേണ്ടി ചരടുവലിച്ചത് സൈന്യം: മാധ്യമങ്ങളെ അനുകൂലമാക്കിയെന്ന്!

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: അടുത്ത കാലത്തായി പാകിസ്താനില്‍ മാധ്യമസ്വാതന്ത്ര്യം പതുക്കെ പതുക്കെ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന സൈന്യത്തിന്റെ അദൃശ്യമായ കരണങ്ങളാണെന്നാണ് വിവരം. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പാകിസ്താനിലെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സൈന്യം നടത്തുന്ന നീക്കങ്ങളെ കുറിച്ച് വിവരങ്ങള്‍ പുറത്തിവിട്ടിരിക്കുന്നത്.

ഭയം, ഭീഷണി, അക്രമം

ഭയം, ഭീഷണി, അക്രമം


വിവിധ തന്ത്രങ്ങളുപയോഗിച്ചാണ് തങ്ങള്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാത്രം നല്‍കാന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സൈന്യം സമ്മര്‍ദ്ദത്തിലാക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിലൊന്നാണ് അവരില്‍ ഭയം ജനിപ്പിക്കുകയെന്നത്. സൈന്യത്തിന് അഹിതകരമായ എന്തെങ്കിലും വാര്‍ത്തകള്‍ നല്‍കുന്നവര്‍ നോട്ടപ്പുള്ളികളാവുന്നുവെന്ന ധാരണ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. മാധ്യമപ്രവര്‍ത്തകരെ വേഷം മാറി ആക്രമിക്കുന്ന രീതിയിലും സൈന്യത്തിനുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാം വളഞ്ഞ വഴിയിലൂടെ

എല്ലാം വളഞ്ഞ വഴിയിലൂടെ


അതേസമയം, രാഷ്ട്രീയ കാര്യങ്ങളിലും മാധ്യമങ്ങളുടെ കാര്യത്തിലും തങ്ങള്‍ യാതൊരു ഇടപെടലുകളും നടത്താറില്ലെന്നാണ് സൈന്യം എപ്പോഴും പറയാറ്. കാരണം അവരുടെ ഇടപെടലുകള്‍ നേരിട്ടല്ല എന്നതാണ് ഇതിന് കാരണം. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിലും വളഞ്ഞവഴി തന്നെയാണ് അവര്‍ സ്വീകരിക്കാറ്. എന്തെങ്കിലും വാര്‍ത്ത നല്‍കണമെന്നോ നല്‍കരുതെന്നോ ഒരിക്കലും സൈന്യം പറയാറില്ല. അതേസമയം, നല്‍കാന്‍ പാടില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ ശക്തമായ കരുക്കള്‍ നീക്കാന്‍ സൈന്യത്തിനറിയാം.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണ രേഖ

മാധ്യമങ്ങള്‍ക്ക് നിയന്ത്രണ രേഖ


മാധ്യമങ്ങള്‍ക്ക് കൃത്യമായ ലക്ഷ്മണ രേഖ സൈന്യം വരച്ചുവച്ചിട്ടുണ്ടെന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിശ്ശബ്ദമായി തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്ന രീതിയാണ് ഇക്കാര്യത്തില്‍ സൈന്യം അനുവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുക, മാധ്യമപ്രവര്‍ത്തകരെ ഭീണിപ്പെടുത്തുക, ഭീഷണി നടക്കാത്ത കേസുകളില്‍ ആളുകളെ വിട്ട് തല്ലിക്കുക ഇതൊക്കെയാണ് സൈന്യം അനുവര്‍ത്തിക്കുന്ന രീതി.

പട്ടാള ഭരണത്തിന്റെ മാതൃക

പട്ടാള ഭരണത്തിന്റെ മാതൃക


രാജ്യം പട്ടാളഭരണത്തിലായിരുന്ന കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തമായ നിയന്ത്രങ്ങളാണ് നിലവിലുള്ളതെന്ന് മുതിന്ന മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പല മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമാവുകയും മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരികയും ചെയ്ത അവസ്ഥയുണ്ടായി. പാകിസ്താനിലെ ഏറ്റവും പ്രശസ്തമായ ജിയോ ന്യൂസ്, ഇംഗ്ലീഷ് ഭാഷാ ദിനപ്പത്രം ഡോണ്‍ എന്നിവയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇതേ അഭിപ്രായം പങ്കുവയ്ക്കുകയുണ്ടായി.

ജിയോ ടിവിക്ക് പൂട്ടിട്ടു

ജിയോ ടിവിക്ക് പൂട്ടിട്ടു


കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന്റെ വേളയില്‍ കേബിള്‍ വിതരണക്കാര്‍ ജിയോ ടിവിയുടെ സംപ്രേഷണം നിര്‍ത്തലാക്കിയതോടെ 80 ശതമാനം വീടുകളില്‍ നിന്നും ചാനല്‍ പുറത്താക്കപ്പെട്ടു. ഇതിനു പിന്നല്‍ സൈന്യത്തിന്റെ കരങ്ങളാണ് എന്നാണ് സംശയിക്കപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സൈന്യത്തിന്റെ ഇടപെടലുകളാണെന്ന് വാര്‍ത്ത നല്‍കുന്നത് നിര്‍ത്താന്‍ കഴിഞ്ഞ ഏപ്രിലില്‍ സൈന്യം ആവശ്യപ്പെട്ടതായി ജിയോ ന്യൂസിലെ റിപ്പോര്‍ട്ടമാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

പത്രവിതരണത്തിന് അനുമതിയില്ല

പത്രവിതരണത്തിന് അനുമതിയില്ല

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകളുമായി വരുന്ന പത്രങ്ങള്‍ വിതരണം ചെയ്യാന്‍ സൈന്യത്തിന്റെ ആളുകള്‍ അനുവദിക്കാത്ത സംഭവങ്ങളും പാക്കിസ്താനിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തങ്ങളുടെ ദിനപ്പത്രത്തിന് വിതരണാനുമതി നിഷേധിക്കപ്പെട്ട പ്രദേശങ്ങള്‍ ഏറെയുണ്ടെന്ന് ഡോണ്‍ ദിനപ്പത്രത്തിന്റെ എഡിറ്റര്‍ തന്നെ കമ്മിറ്റി മുമ്പാകെ മൊഴിനല്‍കുകയുണ്ടായി. ചില വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ മിണ്ടരുത് എന്നാണ് സൈന്യത്തിന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറയുകയുണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

ഭീഷണികള്‍ക്കു പുറമെ ചിലയിടങ്ങളില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങളും പാകിസ്താന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ടെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമാബാദില്‍ മാധ്യമ പ്രവര്‍ത്തകന്‍ സൈന്യത്തിന്റെ നേരിട്ടുള്ള അതിക്രമത്തിന് വിധേയനായ സംഭവമുണ്ടായി. കറാച്ചില്‍ സിവിലിയന്‍ വേഷത്തിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണത്രെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

തെരഞ്ഞെടുപ്പ് വേളയിലും

തെരഞ്ഞെടുപ്പ് വേളയിലും


ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അനുകൂലമായി സൈന്യം ഇടപെട്ടിരുന്നതായും കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോവലുകള്‍ ഉള്‍പ്പെടെയുള്ള രീതികള്‍ ഈ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സൈന്യം ഉപയോഘിച്ചിരുന്നതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് ഏഷ്യ കോഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു. ഇമ്രാന്‍ ഖാന് അനുകൂലമായി കാംപയിന്‍ നടത്താന്‍ സൈന്യം തങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രധാന മാധ്യമസ്ഥാപനങ്ങള്‍ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ സൈന്യം ഇത് നിഷേധിക്കുകയാണുണ്ടായത്.

English summary
Freedom of the press is under threat in Pakistan where its powerful military has used fear, intimidation and even violence to push journalists into self-censorship, a media rights group said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X