എയര്‍ഏഷ്യ വിമാനം തകര്‍ന്നത് സ്ഫോടനത്തിലെന്ന് അധികൃതര്‍
ജക്കാര്‍ത്ത: 162 യാത്രക്കാരുമായി കാണാതായ എയര്‍ഏഷ്യ വിമാനം ജാവ കടലില്‍ വീണതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളം കണ്ടെടുത്തു. എന്നാല്‍ പരിശോധനപോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ നടത്തിയിരിക്കുന്നത്.
എയര്‍ഏഷ്യ വിമാനം സ്ഫോടനത്തില്‍ തകര്‍ന്നതിന് ശേഷമാണ് കടലില്‍ പതിച്ചതെന്നാണ് വിശദീകരണം. വിമാനത്തിനുള്ളിലെ മര്‍ദ്ദ വ്യതിയാനമായിരിക്കാം സ്ഫോടനത്തിന് കാരണം എന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ അധികൃതര്‍ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലിനെ അംഗീകരിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തയ്യാറല്ല. ബ്ലാക്ക് ബോക്സ് പരിശോധന പൂര്‍ത്തിയാകാതെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താനാകില്ലെന്നാണ് ഇവര്‍ പറയുന്നത്.
സ്ഫോടനത്തിലാണ് വിമാനം തകര്‍ന്നത് എന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇന്തോനേഷ്യന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ഇന്വെസ്റ്റിഗേറ്റര്മാരില് ഒരാള്‍ പറയുന്നത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ലഭിച്ചതാണ് ഇത്തരം ഒരു സംശയത്തിന് കാരണം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇത്തരമൊരു സംശയം പ്രകടിപ്പിച്ചത്.
ഡിസംബര്‍ 28 നാണ് സുരബായു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം അപ്രത്യാക്ഷമായത്. വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ മൃതദേഹങ്ങള്‍ മുഴുവനും ഇതുവരേയും കണ്ടെത്താനായിട്ടില്ല.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications