കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഏഷ്യ വിമാനം തകര്‍ന്നത് സ്‌ഫോടനത്തിലെന്ന് അധികൃതര്‍

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: 162 യാത്രക്കാരുമായി കാണാതായ എയര്‍ഏഷ്യ വിമാനം ജാവ കടലില്‍ വീണതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളം കണ്ടെടുത്തു. എന്നാല്‍ പരിശോധനപോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ നടത്തിയിരിക്കുന്നത്.

എയര്‍ഏഷ്യ വിമാനം സ്‌ഫോടനത്തില്‍ തകര്‍ന്നതിന് ശേഷമാണ് കടലില്‍ പതിച്ചതെന്നാണ് വിശദീകരണം. വിമാനത്തിനുള്ളിലെ മര്‍ദ്ദ വ്യതിയാനമായിരിക്കാം സ്‌ഫോടനത്തിന് കാരണം എന്നും അധികൃതര്‍ പറയുന്നു.

AirAsia

എന്നാല്‍ അധികൃതര്‍ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലിനെ അംഗീകരിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തയ്യാറല്ല. ബ്ലാക്ക് ബോക്‌സ് പരിശോധന പൂര്‍ത്തിയാകാതെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താനാകില്ലെന്നാണ് ഇവര്‍ പറയുന്നത്.

സ്‌ഫോടനത്തിലാണ് വിമാനം തകര്‍ന്നത് എന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇന്തോനേഷ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍മാരില്‍ ഒരാള്‍ പറയുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ലഭിച്ചതാണ് ഇത്തരം ഒരു സംശയത്തിന് കാരണം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇത്തരമൊരു സംശയം പ്രകടിപ്പിച്ചത്.

ഡിസംബര്‍ 28 നാണ് സുരബായു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം അപ്രത്യാക്ഷമായത്. വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ മൃതദേഹങ്ങള്‍ മുഴുവനും ഇതുവരേയും കണ്ടെത്താനായിട്ടില്ല.

English summary
Pressure change likely caused AirAsia jet to explode before impact: government official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X