സെക്യൂരിറ്റിക്കാരെ മയക്കി സുന്ദരി 300ഓളം അപ്പാര്‍ട്ടുമെന്റുകള്‍ കൊള്ളയടിച്ചു
സൗന്ദര്യ ആയുധമാക്കി സ്ത്രീകള്‍ പല തട്ടിപ്പുകളും നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സമാനരീതിയില്‍ സുന്ദരിയായ യുവതി തന്റെ സൗന്ദര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ മയക്കി മൂന്നൂറിലധികം അപ്പാര്‍ട്ടുമെന്റുകള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. കൊളംബിയക്കാരിയായ ആന്‍ഡ്രിയ ടോറസ്(28) എന്ന യുവതിയാണ് മോഷ്ടാവായ സുന്ദരി.
സെക്യൂരിറ്റാക്കാരുമായി സൗഹൃത്തിലാകുകയും അവരുടെ പ്രത്യേക അനുമതിയോടെ അപ്പാര്‍ട്ടുമെന്റുകളില്‍ കടന്ന് മോഷണം നടത്തുകയുമായിരുന്നു ആന്‍ഡ്രിയയുടെ രീതി. പോലീസ് അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൊടുക്കാതെ തന്ത്രപരമായി തന്റെ മോഷണം തുടര്‍ന്നുവരികയായിരുന്നു ഇവര്‍. എന്നാല്‍ കഴിഞ്ഞദിവസം അവര്‍ പോലീസിന്റെ വലയില്‍ അകപ്പെടുകതന്നെ ചെയ്തു.

സെക്യൂരിറ്റിക്കാരെ വശീകരിച്ചശേഷം അപ്പാര്‍ട്ടുമെന്റിനുള്ളില്‍ കടക്കുകയും പിന്നീട് തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി മോഷണം നടത്തുകയുമാണ് ചെയ്യാറുള്ളതെന്ന് യുവതി പറഞ്ഞു. സൗന്ദര്യത്തിനുമുന്നില്‍ വഴങ്ങാത്ത സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുണ്ടെന്ന് പറഞ്ഞ് ഉള്ളില്‍ കടക്കുകയാണ് പതിവെന്നും ആന്‍ഡ്രിയ വിശദീകരിച്ചു.
നേരത്തെ ഒരു തവണമാത്രമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്. പതിനേഴാം വയസില്‍ പോക്കറ്റടിക്കാരിയായിട്ടായിരുന്നു ജയിലിലെത്തിയത്. അന്ന് ജയില്‍ വെച്ചുനടന്ന സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയതോടെയാണ് സൗന്ദര്യം തനിക്ക് ഉപകാരമാകുമെന്ന് ആന്‍ഡ്രിയ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊളംബിയന്‍ തലസ്ഥാനമായ ബോഗോറ്റയിലെ അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് മോഷണത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. നല്ലൊരു സമ്പാദ്യം ഇക്കാലയളവില്‍ അവര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications