പ്രവാസികള്‍ക്ക് ഇരുട്ടടി..വരാനിരിക്കുന്നത് വന്‍ വിപത്ത്..!! സാമ്പത്തിക തകര്‍ച്ച..തൊഴിലില്ലായ്മ..!!
കുവൈത്തിലെ പ്രവാസികളെയും സ്വദേശിവത്കരണം വേട്ടയാടുന്നു. സ്വദേശിവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ചെറുതല്ല.
കുവൈത്ത് സിറ്റി: സ്വദേശിവത്ക്കരണം കുവൈറ്റില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്വദേശിവത്കരണം വിപരീത ഫലങ്ങളാകും ഉണ്ടാക്കുക.
കുവൈത്തിന്റെ സാമ്പത്തിക അടിത്തറ വരെ തകര്‍ന്നുപോയേക്കാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേക്കാം. വിദേശികള്‍ കൂട്ടത്തോടെ മടങ്ങിപ്പോയാല്‍ വന്‍വിലക്കയറ്റം ഉള്‍പ്പെടെ ഉള്ളവയാണ് കുവൈത്തിനെ കാത്തിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നത് പ്രവാസികള്‍ക്ക് വന്‍ ആശങ്കയുണ്ടാക്കുന്നതാണ്. സ്വദേശികളെ സഹായിക്കാനായി വിദേശികളെ ഒഴിവാക്കുമ്പോള്‍ അതത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയേയും അത് രൂക്ഷമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

വിലക്കയറ്റവും തൊഴില്‍രംഗത്തെ പ്രത്യാഘാതങ്ങളുമാണ് ഏറ്റവും അപകടകരമായ ഫലങ്ങളാവുക. സ്വദേശികളെ മാത്രം ആശ്രയിച്ച് രാജ്യത്തെ തൊഴില്‍ വിപണിക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കതിന്റെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതില്‍ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇവര്‍ തിരിച്ചുപോകുന്നതോടെ ഉയര്‍ന്ന ശമ്പളത്തില്‍ കമ്പനികള്‍ക്ക് സ്വദേശികളെ നിയമിക്കേണ്ടതായി വരും.

സ്വദേശികളായ ജോലിക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം കൊടുക്കേണ്ടി വരുന്നത് കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇത് വഴി ഉത്പാദന ചിലവ് കൂടുകയും അത് വന്‍വിലക്കയറ്റത്തിലെത്തിക്കുകയും ചെയ്യും.

കുറഞ്ഞ ജോലിക്ഷമതയും വിലക്കയറ്റം രൂക്ഷമാകാന്‍ കാരണമാകും. സ്വദേശിവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കാന്‍ പോകുന്നത് നിര്‍മ്മാണ മേഖലയും സേവന മേഖലയുമാവും.

പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുള്ള പരിഹാര മാര്‍ഗവും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചില പ്രത്യേക തസ്തികകളില്‍ മാത്രം സ്വദേശിവത്കരണം നടപ്പാക്കുക എന്നതാണ് പ്രായോഗികമായ മാര്‍ഗം എന്നാണ് നിര്‍ദേശം

ഓരോ പത്ത് സ്വദേശികളും നാലുമുതല്‍ ആറുവരെ മലയാളികള്‍ അടക്കമുള്ള വിദേശികളുടെ സേവനം വിവിധ മേഖലകളില്‍ അനുഭവിക്കുന്നുണ്ട് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകേണ്ടി വരുന്നത് വിദേശികളെ സംബന്ധിച്ചും ഇരുട്ടടിയാണ്.

സാമ്പത്തിക ഗവേഷകനായ മുഹമ്മദ് റമദാന്‍ ആണ് കുവൈറ്റിലെ സ്വദേശിവത്കരണം സംബന്ധിച്ച പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടാതെ ജനസംഖ്യാ ക്രമീകരണം ഉള്‍പ്പെടെ ഉള്ളവയും പ്രശ്‌നമായി പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

കുവൈത്തിലെ നിയമപ്രകാരം വിദേശികള്‍ക്ക് രാജ്യത്ത് സ്വത്ത് വകകള്‍ വാങ്ങുന്നതിനോ നേരിട്ട് നിക്ഷേപം നടത്തുന്നതിനോ അനുമതിയില്ല. മലയാളികള്‍ അടക്കമുള്ളവരെ തങ്ങളുടെ സമ്പാദ്യം നാടുകളിലേക്ക് അയക്കാന്‍ പ്രേരിപ്പിക്കുന്നതും ഇതാണ്.

രാജ്യത്തിന്റെ പണം വിദേശങ്ങളിലേക്ക് ഒഴുകുന്നത് തടയാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ മിക്കതും സ്വദേശിവത്കരണത്തിന്റെ വഴി തേടുന്നത്. ഇന്നാല്‍ ഇത് വിദേശികള്‍ക്ക് മാത്രമല്ല ഗള്‍ഫ് മേഖലയ്ക്ക് തന്നെ ബൂമറാംഗ് ആകും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

മലയാളികള്‍ അടക്കം ആയിരക്കണക്കിന് പേരാണ് കുവൈത്തില്‍ ജോലിചെയ്യുന്നത്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്ലാതാവുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. മാത്രമല്ല കുവൈറ്റില്‍ തുടരുന്നവര്‍ക്കും വിലക്കയറ്റം ഉള്‍പ്പെടെ ഉള്ളവ തിരിച്ചടിയാവും.












Click it and Unblock the Notifications