കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികനെ ഉടുതുണിയില്ലാതെ പിടിച്ചു

  • By Soory Chandran
Google Oneindia Malayalam News

പെന്‍സില്‍വാനിയ: കത്തോലിക സഭയിലെ വൈദികനെ കൗമാരക്കാരനൊപ്പം കാറിനുള്ളില്‍ ഉടുതുണിയില്ലാതെ പോലീസ് പിടിച്ചു. പെന്‍സില്‍വാനിയയില്‍ ആണ് സംഭവം നടന്നത്.

റവ. ഡബ്യൂ ജെഫ്രി പോളിഷ് എന്ന വൈദികനാണ് പോലീസിന്റെ പിടില്‍ ആയത്. 15 വയസ്സുള്ള ആണ്‍കുട്ടിക്കൊപ്പം പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വച്ചാണ് വൈദികന്‍ പിടിയിലായത്. താത്പര്യപൂര്‍വ്വമല്ലാത്ത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചതിനും ആണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 19 നാണ് പള്ളീലച്ചനേയും ആണ്‍കുട്ടിയേയും കാറിനുള്ളില്‍ വച്ച് പോലീസ് പിടിച്ചത്.

Jeffry Paulish

16 വയസ്സിന് താഴെ പ്രായമുള്ള ഒരാളുമായി മോശമായി ബന്ധപ്പെട്ടതിനും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. വൈദികന്‍ ഇപ്പോള്‍ ലാക്കവാന്നയിലെ ജയില്‍ ആണ് ഉള്ളത്. ജാമ്യം കിട്ടാന്‍ 50,000 ഡോളര്‍ കെട്ടിവക്കണം.ഏതാണ് 31 ലക്ഷം രൂപ കെട്ടിവക്കണം എന്നര്‍ത്ഥം.

ഡണ്‍മോര്‍ പോലീസ് ആണ് വൈദികനെ അറസ്റ്റ് ചെയ്തത്.കാമ്പസില്‍ ഉപദേശിയായി ജോലി നോക്കുമ്പാണ് ആണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് വൈദികന്‍ പോലീസിനോട് പറഞ്ഞു. ആ സമയം കുട്ടി ഏറെ വൈകാരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും തുടര്‍ന്ന് കൗണ്‍സിലിങ് തുടങ്ങിയെന്നും വൈദികന്‍ പറഞ്ഞു. പിന്നീട് പല തവണ കുട്ടിയുമായി അടുത്ത് ഇടപെഴകിയിട്ടുണ്ടെന്നും സമ്മതിച്ചു. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയായതാണോ എന്ന താന്‍ ആവര്‍ത്തിച്ച് ചോദിച്ചിരുന്നുവെന്നും വൈദികന്‍ പറയുന്നുണ്ട്.

പോലീസിന്റെ പിടിയിലായതോടെ പള്ളിയും പട്ടക്കാരും വൈദികനെ പുറത്താക്കി. ഫാദര്‍ പോളിഷ് ലൈംഗികമായി പീഡിപ്പിച്ച മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും സ്‌ക്രാന്റണ്‍ രൂപത ബിഷപ്പ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

English summary
A Catholic priest in Pennsylvania has been charged with molesting a teenage boy after police said he was found in a car on a college campus with a 15-year-old who was wearing no pants, according to a police criminal complaint filed Friday in Lackawanna County.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X