നഗ്ന സെല്‍ഫികളും അശ്ലീല മെസേജുകളും അയക്കാന്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളും
ലണ്ടന്‍: സ്മാര്‍ട് ഫോണ്‍ ഉപയോഗം വ്യാപിച്ചതോടെ നഗ്ന സെല്‍ഫികളും അശ്ലീല മെസേജുകളും അയക്കുന്നതുമൊക്കെ മുതിര്‍ന്നവരില്‍ പതിവുള്ള കാര്യങ്ങളാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്കിടയിലേക്കും വ്യാപിക്കുകയാണെന്ന് ലണ്ടനിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 11 വയസു പ്രായമുള്ള കുട്ടികളില്‍ പോലും ഇത്തരത്തിലുള്ള പ്രവണത ഏറിവരുന്നതായി അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
കുട്ടികള്‍ ഉള്‍പ്പെട്ട പല കേസുകളും ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നുപോലും തിരിച്ചറിയാത്ത പ്രായത്തിലാണ് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് കുട്ടികള്‍ വഴി തെറ്റുന്നതിന് കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ അതീവ ജാഗ്രത കാണിക്കണം. ഏതൊക്കെ ആപ്പുകളാണ് അവര്‍ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്നത്. ആരെയൊക്കെയാണ് അവര്‍ ഫോണ്‍ വിളിക്കുന്നത്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ആരൊടൊക്കെയായാണ് കുട്ടികള്‍ സൗഹൃദം പങ്കുവെക്കുന്നത് തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുട്ടികള്‍ അയക്കുന്ന നഗ്ന സെല്‍ഫികള്‍ ഭാവിയില്‍ അവരുടെ ജീവിതത്തിന് വലിയ ദോഷം ചെയ്‌തേക്കാം. ഒരിക്കല്‍ ഇത്തരം ചിത്രമയച്ചാല്‍ കിട്ടുന്നവര്‍ അത് ഏതുതരത്തിലാണ് ഉപയോഗിക്കുക എന്നത് കുട്ടികള്‍ മനസിലാക്കുന്നില്ല. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളില്‍ ശ്രദ്ധ പുലര്‍ത്തുകയാണെങ്കില്‍ ചതിയില്‍പെടുന്നത് ഒഴിവാക്കാമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications