പഞ്ചതന്ത്രം കഥകളും ടാഗോറിന്റെ കവിതകളും; മസ്ക്കിന്റെ മക്കള്‍ക്ക് മോദിയുടെ സമ്മാനം
വാഷിങ്ടണ്‍: അമേരിക്കയില്‍ ദ്വദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്കിന്റെ മക്കള്‍ക്ക് നല്‍കിയത് വിലമതിക്കാനാകാത്ത സമ്മാനങ്ങള്‍. ബ്ലെയര്‍ ഹൗസില്‍ മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി മസക് മൂന്നു മക്കളെയും കൂട്ടിയാണ് വന്നത്. മോദിക്കരികില്‍ മസ്ക്കിന്റെ കുട്ടികള്‍ നിലത്തിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മസ്കിന്റെ നിലവിലെ പങ്കാളി ഷിവോണ്‍ സിലിസിനും ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യന്‍ ക്ലാസിക്കുകളായ മൂന്ന് പുസ്തകങ്ങളാണ് മോദി കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത്.
നോബല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെ 'ദി ക്രസന്റ് മൂണ്‍', ദി ഗ്രേറ്റ് ആര്.കെ നാരായണ്‍ കളക്ഷന്‍, പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം എന്നീ ക്ലാസിക് കൃതികളാണ് മോദി കുട്ടികള്‍ക്ക് സമ്മാനിച്ചത്. മോദി സമൂഹ മാധ്യമമായ എക്സില്‍ പങ്കിട്ട, മസ്കുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുന്നതും കാണാം.

'ഇലോണ്‍ മസ്കിന്റെ കുടുംബത്തെ കാണാനും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്,' മോദി എക്സില്‍ കുറിച്ചു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതിക വിദ്യ, ഇന്നോവേഷന്‍ തുടങ്ങി അദ്ദേഹത്തിന് താത്പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. മുന്‍പും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയെയും ഒറ്റ ദിവസം കൊണ്ട് ഫലം പുറത്തുകൊണ്ടുവരുന്ന തിരഞ്ഞെടുപ്പ് സംവിധാനത്തെയും പ്രശംസിച്ച് മസ്ക് എക്സില്‍ പോസ്റ്റുകള്‍ പങ്കിട്ടിട്ടുണ്ട്.
ആകെ 12 മക്കളാണ് മസ്ക്കിനുള്ളത്. 2021 ലാണ് ഷിവോണ്‍ സില്ലിസുമായുള്ള ബന്ധത്തില്‍ മസ്ക്കിന് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. തന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്കില്‍ എക്സിക്യൂട്ടീവായിരുന്നു ഷിവോണ്‍. പിന്നീട് ഈ ബന്ധത്തില്‍ മൂന്നാമതൊരു കുട്ടി കൂടിയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
മുന്‍ ഭാര്യയും എഴുത്തുകാരിയായ ജസ്റ്റിന് വില്‍സണില്‍ ഒരു കുഞ്ഞ് പിറന്നെങ്കിലും വെറും 10 ആഴ്ച പ്രായമുള്ളപ്പോള്‍ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം ബാധിച്ച് പെട്ടെന്ന് മരിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ക്ക് ഐവിഎഫിലൂടെ അഞ്ച് കുട്ടികളുണ്ടായി. ഗ്രിഫിന്, വിവിയന്‍ എന്നീ ഇരട്ടകളും തുടര്‍ന്ന് സാക്സണ്‍, ഡാമിയന്‍, കൈ എന്നീ മൂന്ന് കുട്ടികളുമുണ്ടായി. പിന്നീട് ഇരുവരും വിവാഹമോചനം തേടി.
തുടര്‍ന്ന് കനേഡിയന്‍ ഗായിക ഗ്രൈംസുമായുള്ള ബന്ധത്തില്‍ മൂന്നു കുട്ടികള്‍ ജനിച്ചു. മൂന്നാമത്തെ കുട്ടി വാടകഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്.
കൂടിക്കാഴ്ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസിലെ അംബാസഡര്‍ വിനയ് ക്വാത്ര, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.'നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു മസ്കുമായുള്ള കൂടിക്കാഴ്ച്ച നടന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications