യുഎന്‍ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി മോദി; പങ്ക് ചേര്‍ന്ന് പ്രമുഖര്‍
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എന്‍ ആസ്ഥാനത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി യോഗദിനാചരണത്തിന് എത്തിയത്. നരേന്ദ്ര മോദിയാണ് യോഗ നയിക്കുന്നത് എന്നത് ഇന്നത്തെ ആഘോഷം വളരെ സവിശേഷമാക്കിയെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിര കാംബോജ് പറഞ്ഞു.
ന്യൂയോര്‍ക്ക് മേയറും യു എന്‍ ജീവനക്കാരും അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യു എന്‍ ആസ്ഥാനത്തിന് മുന്നിലെത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ യോഗ ഒന്നിപ്പിക്കുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വൈവിധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ഒന്നാണ് എന്ന സന്ദേശമാണ് യോഗ വെളിപ്പെടുത്തുന്നത് എന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു

യു എന്‍ ആസ്ഥാനത്ത് യോഗ ചെയ്യുന്നവരില്‍ മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ ഇന്ത്യന്‍ സംഗീതസംവിധായകന്‍ റിക്കി കെജുമുണ്ട്. ഇന്ന് രാവിലെ മോദിയുമായി കൂടിക്കാഴ്ച നടത്തിയ കെജ് ഇതിന് ശേഷം ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് എത്തുകയായിരുന്നു.












Click it and Unblock the Notifications