Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍; അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം

ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങി. ചൊവ്വാഴ്ച രാവിലെയാണ് നരേന്ദ്ര മോദി തന്റെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ നൊബേല്‍ സമ്മാന ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, പണ്ഡിതര്‍, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ബുധനാഴ്ച ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് അന്താരാഷ്ട്രാ യോഗ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും വാഷിംഗ്ടണ്‍ ഡിസിയില്‍ യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇതിന് മുമ്പ് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയും ചെയ്യും.

narendra modi

ജൂണ്‍ 22 ന് മോദിക്ക് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും വൈറ്റ് ഹൗസില്‍ ഔദ്യോഗിക അത്താഴവിരുന്ന് നല്‍കും. ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിനും ദക്ഷിണ കൊറിയയിലെ യൂന്‍ സുക് യോളിനും ശേഷം പ്രസിഡന്റ് ബൈഡന്‍ സ്‌റ്റേറ്റ് സന്ദര്‍ശനത്തിനും അത്താഴത്തിനും ക്ഷണിക്കപ്പെടുന്ന മൂന്നാമത്തെ ലോക നേതാവാണ് നരേന്ദ്ര മോദി.

വെള്ളിയാഴ്ച, വാഷിംഗ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിംഗ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററില്‍ യുഎസില്‍ നിന്നുള്ള പ്രവാസി നേതാക്കളുടെ സമ്മേളനത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ജൂണ്‍ 23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അത്താഴ വിരുന്നില്‍ പങ്കെടുക്കും.

മുന്‍ രാഷ്ട്രപതി സര്‍വപ്പള്ളി രാധാകൃഷ്ണനും (1963) മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും (2009) ശേഷം യു എസില്‍ സന്ദര്‍ശനം നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ നേതാവാണ് നരേന്ദ്ര മോദി. മോദിയുടെ യുഎസ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ വഴിത്തിരിവാകും എന്നാണ് പലരും കണക്കുകൂട്ടുന്നത്.

ബൈഡനുമായുള്ള ചര്‍ച്ചയില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിലും വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സൈബര്‍സ്പേസ്, എയ്റോസ്പേസ്, വ്യാവസായിക, പ്രതിരോധ ആപ്ലിക്കേഷനുകളില്‍ കൃത്രിമബുദ്ധിയുടെ ഉപയോഗം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കാനും സന്ദര്‍ശനം ലക്ഷ്യമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+