ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; ഊഷ്മള വരവേൽപ്പ്
പാരീസ്: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഊഷ്മളമായ വരവേൽപ്പാണ് അദ്ദേഹത്തിന് വിമാനത്താവളത്തിൽ ലഭിച്ചത്.
'ഫ്രാൻസിൽ എത്തി. സന്ദർശന വേളയിൽ ഇന്ത്യ-ഫ്രാൻസ് സഹകരണം വർധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിലെ ഇന്ത്യൻ സമൂഹവുമായും ഇന്ന് ആശയവിനിമയും നടത്തും', പാരീസിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പാരീസിലെത്തിയ പ്രധാനമന്ത്രിയെ 'ഭാരത് മാതാ കി ജയ്' എന്ന് വിളിച്ച് കൊണ്ടായിരുന്നു ഇന്ത്യൻ ജനത സ്വീകരിച്ചത്. മോദിയെ കണ്ടതോടെ വലിയ ആവേശമായിരുന്നു ആളുകൾ പ്രകടിപ്പിച്ചത്. രാത്രി 11 മണിയോടെയാണ് ഫ്രാൻസിലെ ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.

അതേസമയം നാളെ ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘവും ബാസ്റ്റിൽ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾ പരേഡിൽ ഫ്ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.
വരും ദിവസങ്ങളിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോൺ കൊട്ടാരത്തിൽ പ്രത്യേക വിരുന്ന് ഒരുക്കും. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, ദേശീയ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവെറ്റ് എന്നിവരിമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ബഹിരാകാശ മേഖലകളിലെ സഹകരണം എന്നിവ അടക്കമുള്ള വിഷയങ്ങളായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.
'ഇരു രാജ്യങ്ങളും പ്രതിരോധം, ബഹിരാകാശം, ആണവമേഖല, സമുദ്രസമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വലിയ സഹകരണമാണ് കാഴ്ചവെയ്ക്കുന്നത്. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. അടുത്ത 25 വർഷത്തേക്ക് ഈ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു',യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെ സിഇഒമാർ, ഫ്രാൻസിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുമായും പ്രധാനമന്ത്രി സംവദിക്കും.
അതേസമയം ശനിയാഴ്ച യു എ ഇ സന്ദർശനം കൂടി നടത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുക.യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications