കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാങ്ഹായ് ഉച്ചകോടി; മോദി കിര്‍ഗിസ്താനിലെത്തി, ചൈനീസ് പ്രസിഡന്റിനെ കാണും

Google Oneindia Malayalam News

ബിഷ്‌കെക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലെത്തി. ഇനിയുള്ള രണ്ടുദിവസം മോദി ബിഷ്‌കെക്കിലായിരിക്കും. നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

D

കിര്‍ഗിസ്താന്‍ ഭരണകൂടം നടത്തുന്ന പ്രത്യേക പരിപാടിയിലും മോദി പങ്കെടുക്കും. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ വഷളായ ശേഷം ആദ്യമായിട്ടാണ് മോദിയും ഇമ്രാനും ഒരു പരിപാടിയില്‍ ഒരുമിക്കുന്നത്.

മോദിയും ഖാനും പക്ഷേ ചര്‍ച്ചകള്‍ നടത്തില്ല. പാകിസ്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യ പിന്‍മാറുകയായിരുന്നു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് നിര്‍ത്തിയാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചയുള്ളൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!

കിര്‍ഗിസ്താനിലേക്ക് പോകുന്നതിന് മോദിക്ക് പാകിസ്താന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഇന്ത്യ നിരസിച്ചു. ഒമാന്‍ വഴിയാണ് മോദി കിര്‍ഗിസ്താനിലെത്തിയത്. ഇന്ത്യയും പാകിസ്താനും 2017ലാണ് ഷാങ്ഹായ് സഹകരണ രാജ്യങ്ങളില്‍ അംഗമായത്. ചൈന മുന്‍കൈയ്യെടുത്ത് 2001ലാണ് സംഘടന രൂപീകരിച്ചത്. ചൈനയെ കൂടാതെ കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയവരും സ്ഥാപക രാജ്യങ്ങളാണ്.

English summary
Prime Minister Narendra Modi lands at the Bishkek airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X