Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ യുഎസ് സന്ദർശനം!!! അമേരിക്ക നേടിയെടുത്തത് 200കോടിയുടെ ഡ്രോൺ ഇടപാട്!!!!

22 പൈലറ്റില്ലാ പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യക്ക് നൽകും

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപും തമ്മിലുള്ള കൂടികാഴ്ചയിൽ അമേരിക്ക നേടിയെടുത്തത് 200കോടിയുടെ ഡ്രോൺ ഇടപാട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സംവിധാനങ്ങളിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുമെന്ന വാഗ്ദാനം നടപ്പിൽ വരുത്തുന്നതിന്‍റെ ഭാഗമായാണ് 200കോടി ഡോളറിന്‍റെ ഡ്രോൺ ഇടപാടിൽ മോദി ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം 22 ആളില്ലാ പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യക്ക് യുഎസ് നൽകും.

അത്യാന്താധുനിക പ്രതിരോധ സാങ്കേതിക വിദ്യയും ഉപകരണങ്ങളും അമേരിക്കയുടെ പങ്കാളികളുമായും സഖ്യരാജ്യങ്ങളുമായും പങ്കുവെക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് വൈറ്റ്ഹൗസിൽ നടന്ന ഉച്ചകോടിക്കുശേഷം യു.എസും ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുഎസിന്‍റെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിജ്ഞാബദ്ധമാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

modi and trump

കൂടാതെ പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മോദിയും ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനത്തെ പാക് സർക്കാർ അനുവദിക്കരുതെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+