• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുദ്ധം അവസാനിക്കണം', സെലെൻസ്കിയെ ഫോണിൽ വിളിച്ച് മോദി, 'സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ തയ്യാർ'

Google Oneindia Malayalam News

ന്യൂഡൽഹി : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. സൈനിക നടപടിയിലൂടെ യുദ്ധത്തിന് സമാധാനം കാണാനാകില്ലന്നും മോദി വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ തയ്യാറാണെന്നും മോദി സെലസ്കിയെ അറിയിച്ചു. ഇതുവരെ ആണവ റിയാക്ടറുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഇതിന് അനുബന്ധ കെട്ടിടങ്ങൾ തകർന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചു.

റഷ്യ അടുത്തിടെ യുക്രെയ്നിലെ ആണവ നിലയത്തിനു നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. റിയാക്ടർകൾക്ക് നാശ നഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും സമീപ കെട്ടിടങ്ങൾ തകർന്നിരുന്നു. മിഖോലവ് മേഖലയിലുള്ള സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയായിരുന്നു റഷ്യയുടെ മിസൈൽ പതിച്ചത്.രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായമാണിത്.

യുദ്ധ പരിഹാരത്തിന് ട്വിറ്ററിൽ വോട്ടെടുപ്പുമായി ഇലോൺ മസ്ക്, പരിഹസിച്ച് സെലെൻസ്കിയുദ്ധ പരിഹാരത്തിന് ട്വിറ്ററിൽ വോട്ടെടുപ്പുമായി ഇലോൺ മസ്ക്, പരിഹസിച്ച് സെലെൻസ്കി

യുദ്ധത്തിനെതിരെ നിലപാട് എടുക്കുമ്പോഴും, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് നേരത്തെ ഇടയാക്കിയിരുന്നു. എന്നാൽ എണ്ണ വില കുറയ്ക്കുന്നതിനുള്ള നടപടികൾ എല്ലാ രാജ്യവും എടുക്കുന്നുണ്ട് ഇന്ത്യയും അത് തന്നെയാണ് ചെയ്യുന്നതെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മറുപടി.

എന്നാൽ യുദ്ധം തുടങ്ങി ഏഴ് മാസങ്ങൾ പിന്നിടുമ്പോഴും യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടിൽ ഇന്തയ ഉറച്ച് നിൽക്കുന്നു. അതേസമയം അവസാനമില്ലാതെ നീങ്ങുന്ന യുദ്ധത്തിൽ റഷ്യയ്ക്ക് കനത്ത തിരിച്ചടി നൽകി യുക്രൈൻ വലിയ മുന്നേറ്റം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുക്രൈന്റെ നാല് പ്രവശ്യകൾ കഴിഞ്ഞ ദിവസം റഷ്യ പിടിച്ചെടുത്ത് രാജ്യത്തോട് ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ മുന്നേറ്റം.

ചില മേഖലകളിൽ തിരിച്ചടി നേരിട്ടതായി റഷ്യൻ സൈന്യവും സമ്മതിച്ചിരുന്നു. റഷ്യ ആധ്യപത്യം സ്ഥാപിച്ച ലൈമാൻ അടക്കം യുക്രൈൻ തിരിച്ച് പിടിച്ചെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. 'അവർ മുന്നറിയിപ്പുകളൊന്നും നൽകിയില്ല, ടാങ്കുകളിൽ പുറത്തേക്ക് പോയി' പ്രദേശവാസികൾ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

യുക്രൈനിലെ ഖേർസൻ, ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക്, സാഫോറീസിയ എന്നീ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യക്ക് സ്വന്തമായെന്ന് പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ യുക്രൈൻ വിമത ഭരണകൂടത്തിന്റെ തലവന്മാർ ലയന ഉടമ്പടി റഷ്യയുമായിഒപ്പിടുകയും ചെയ്തിരുന്നു. അതേസമയം യുക്രൈൻ ഇതിൽ ഖേർസൻ ഉൾപ്പടെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.

 മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും

English summary
Prime Minister Narendra Modi spoke with Ukraine's President Volodymyr Zelensky on phone tuesday over war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X