കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ശ്രീലങ്കയിൽ: സ്‌ഫോടനം നടന്ന പള്ളിയില്‍ സന്ദര്‍ശനം നടത്തി,

  • By S Swetha
Google Oneindia Malayalam News

കൊളംബോ: ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്ര മോദി ആദ്യ വിദേശ യാത്രയുടെ ഭാഗമായി ശ്രീലങ്കയിലെ സെന്റ് ആന്റണീസ് പള്ളിയിലെത്തി. അയല്‍രാജ്യങ്ങളുമായി സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായുള്ള ദ്വിദിന സന്ദര്‍ശനത്തില്‍ മോദി മാലിയിലാണ് ആരംഭിച്ചത്. ദ്വീപ് രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബന്ധരാനായ്ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ ബിക്രം സിംഗേ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

'ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം' ഇന്റര്‍നെറ്റില്‍ തരംഗമായി ഡോണള്‍ഡ് ട്രംപിന്റെ കണ്ടുപിടുത്തം'ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം' ഇന്റര്‍നെറ്റില്‍ തരംഗമായി ഡോണള്‍ഡ് ട്രംപിന്റെ കണ്ടുപിടുത്തം

ശ്രീലങ്കയിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാന്‍ മോദിയുടെ സന്ദര്‍ശനം സഹായകമായി. ഇത് ലങ്കയിലേയ്ക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവിനെ സഹായിക്കുകയും സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

 നയതന്ത്രം മെച്ചപ്പെടുത്താൻ

നയതന്ത്രം മെച്ചപ്പെടുത്താൻ


ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയില്‍ നടന്ന തുടര്‍ച്ചയായ സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഐസിസ് ഭീകരർ നടത്തിയ സ്‌ഫോടനത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്.
സെന്റ് ആന്റണിസ് ദേവാലയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി മാത്രമല്ല, ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള ശ്രമം കൂടിയാണ്. ഭീകരതയെ തടയുന്നതിന് നയതന്ത്രബന്ധം ലക്ഷ്യമിട്ടാണ് മോദിയുടെ സന്ദര്‍ശനവും.

 സെന്റ് ആന്റണീസ് ദേവാലയത്തിൽ

സെന്റ് ആന്റണീസ് ദേവാലയത്തിൽ

''ഈസ്റ്റര്‍ ഞായറാഴ്ച ആക്രമണം നടന്ന സെന്റ് ആന്റണീസ് ദേവാലയത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ശ്രീലങ്കയില്‍ സന്ദര്‍ശനം ആരംഭിച്ചു. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങള്‍ക്കായി എന്റെ ഹൃദയം സമര്‍പ്പിക്കുന്നു''. മോദി ട്വീറ്റ് ചെയ്തുു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറികടന്ന് ശ്രീലങ്ക വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ ആത്മാവിനെ കീഴടക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യ ഐക്യദാര്‍ഢ്യപ്പെടുന്നുവെന്ന് മോദി

ഇന്ത്യ ഐക്യദാര്‍ഢ്യപ്പെടുന്നുവെന്ന് മോദി

ശ്രീലങ്കയിലെ ജനങ്ങളോട് ഇന്ത്യ ഐക്യദാര്‍ഢ്യപ്പെടുന്നു. മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം, ഇന്ത്യ SAGAR (മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയും) മേഖലയ്ക്ക് നല്‍കുന്ന മുന്‍ഗണനയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്രീലങ്കയിലെ രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പങ്കെടുത്തു. മാലിദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ കൊച്ചിയില്‍ നിന്ന് മാലിദ്വീപിലേക്ക് ഫെറി സര്‍വീസ് നടത്താനും സന്ദര്‍ശനത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.

English summary
Prime minister Narendra Modi visits churchs attacked on Easter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X