കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യനില വഷളായി, ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി പ്രഖ്യാപിച്ചു

Google Oneindia Malayalam News

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് പ്രധാനമന്ത്രി പദവി ഒഴിയുന്നത് എന്നാണ് ഷിന്‍സോ ആബെ അറിയിച്ചിരിക്കുന്നത്. 65കാരനായ ഷിന്‍സോ ആബെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നിട്ടുളള നേതാവാണ്. ജനങ്ങള്‍ക്ക് വേണ്ടി മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തനിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ച് കൊണ്ട് ഷിന്‍സോ ആബെ പറഞ്ഞു. 'അതിനാല്‍ താന്‍ രാജി സമര്‍പ്പിക്കുകയാണ്'.

വന്‍കുടല്‍ സംബന്ധമായ അസുഖമാണ് ഷിന്‍സോ ആബെയുടെ ആരോഗ്യനില വഷളാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി അദ്ദേഹം വന്‍കുടലിലെ രോഗബാധയെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായത്. ഇതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തകരാറിലാകാതിരിക്കാന്‍ അദ്ദേഹം രാജി സന്നദ്ധത അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

japan

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്റെ പ്രധാനമന്ത്രി പദവിയിലേക്ക് 2012ലാണ് ഷിന്‍സോ ആബെ ആദ്യമായിട്ടെത്തുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ 8 വര്‍ഷമായി അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. 2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദവിയില്‍ ഷിന്‍സോ ആബെയുടെ കാലാവധി. അടുത്തിടെ ആഴ്ചയില്‍ രണ്ട് തവണ ഷിന്‍സോ ആബെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ് എന്ന വിലയിരുത്തലിലേക്ക് കാര്യങ്ങളെത്തിച്ചത്.

തരൂരിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്! വന്‍ പടയൊരുക്കം, തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍!തരൂരിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്! വന്‍ പടയൊരുക്കം, തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍!

നിലവില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ജപ്പാനിലെ ഭരണകക്ഷി. ഷിന്‍സോ ആബെ രാജി വെയ്ക്കുന്നതോടെ പാര്‍ട്ടിക്കുളളില്‍ പ്രധാനമന്ത്രി പദവിക്ക് വേണ്ടിയുളള മത്സരം തുടങ്ങുമെന്നുറപ്പാണ്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുളളില്‍ തന്നെ അക്കാര്യത്തില്‍ സൂചനകള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന നേതാവ് ഔദ്യോഗികമായി പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെടുക കൂടി വേണം. ഷിന്‍സോ ആബെയുടെ അവശേഷിക്കുന്ന ഭരണ കാലയളവില്‍ ഈ നേതാവ് രാജ്യത്തെ നയിക്കും. ഷിന്‍സോ ആബെയെപ്പോലെ സുസ്ഥിരമായ സര്‍ക്കാരിനെ നയിക്കാന്‍ മറ്റേത് നേതാവിന് സാധിക്കും എന്ന ചോദ്യമാണ് പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ഉയരുന്നത്.

സ്വർണ്ണക്കടത്തിൽ രാഹുൽ ഗാന്ധിക്ക് ബന്ധമെന്ന് ബി ഗോപാലകൃഷ്ണൻ, 'സ്വപ്‌നയുടെ പൈസ വാങ്ങിയിട്ടുണ്ടോ'?സ്വർണ്ണക്കടത്തിൽ രാഹുൽ ഗാന്ധിക്ക് ബന്ധമെന്ന് ബി ഗോപാലകൃഷ്ണൻ, 'സ്വപ്‌നയുടെ പൈസ വാങ്ങിയിട്ടുണ്ടോ'?

മുറിഞ്ഞ് പോയ ഒരു വയർലെസ് സന്ദേശം, പോലീസ് ഇടപെടൽ കാരണം രക്ഷപ്പെട്ടത് 6 ജീവനുകൾ!മുറിഞ്ഞ് പോയ ഒരു വയർലെസ് സന്ദേശം, പോലീസ് ഇടപെടൽ കാരണം രക്ഷപ്പെട്ടത് 6 ജീവനുകൾ!

വാക്ക് പാലിച്ച് പിണറായി സർക്കാർ, തിരിച്ചെത്തിയ 70000 പ്രവാസികൾക്കായി 35 കോടി രൂപ കൈമാറിവാക്ക് പാലിച്ച് പിണറായി സർക്കാർ, തിരിച്ചെത്തിയ 70000 പ്രവാസികൾക്കായി 35 കോടി രൂപ കൈമാറി

English summary
Prime Minister of Japan Shinzo Abe resigns due to poor health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X