കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് രാജകുമാരന്റെ കൊറോണ ഭേദമാക്കിയത് ആയുഷ് മരുന്നല്ല, കേന്ദ്രമന്ത്രിയുടെ വാദം തള്ളി ബ്രിട്ടന്‍

Google Oneindia Malayalam News

ദില്ലി: കൊറോണ രോഗം പടര്‍ന്നുപിടിക്കുന്നതോടെ വലിയ വെല്ലുവിളിയാണ് ലോകം നേരിടുന്നത്. എല്ലാ രാജ്യങ്ങളെയും പോലെ രോഗം ശക്തമായി പടരുന്ന അവസ്ഥ തന്നെയാണ് ബ്രിട്ടനിലും ഉയര്‍ന്നിരിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ രാജകുടുംബത്തില്‍ വരെ രോഗം പടര്‍ന്ന് എത്തിയിരുന്നു. ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചതോടെ ഞെട്ടലിലൂടെയാണ് ലോകം കേട്ടത്. എന്നാല്‍ നാളുകള്‍ നീണ്ട ചികിത്സയിലൂടെ അ്‌ദേഹത്തിന്റെ രോഗം ഇപ്പോള്‍ ഭേദമായിട്ടുണ്ട്.

എന്നാല്‍ ചാള്‍സ് രാജകുമാരന് രോഗം ഭേദമായത് ഇന്ത്യയില്‍ നിന്നുള്ള ആയൂര്‍വേദ മരുന്ന ഉപയോഗിച്ചത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്‌നായിക് അവകാശപ്പെട്ടിരുന്നു. ആയൂര്‍വേദവും ഹോമിയോ മരുന്നും കാരണവുമാണ് ചാള്‍സ് രാജകുമാരന് രോഗം ഭേദമായതെവന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഈ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടന്‍. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ ചികിത്സയിലൂടെയാണ് രാജകുമാരന്റെ രോഗം ഭേദമായതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനയച്ച കത്തില്‍ വിശദമാക്കുന്നു.

മന്ത്രിയുടെ വാദം തള്ളി ബ്രിട്ടന്‍

മന്ത്രിയുടെ വാദം തള്ളി ബ്രിട്ടന്‍

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ചാള്‍സ് രാജകുമാരനെ ഐസലേഷനില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നിര്‍ദ്ദേശാനുസരണമുള്ള ചികിത്സയാണ് രാജ കുമാരന് നല്‍കിയിട്ടുള്ളത്. ഈ വെള്ളിയാഴ്ചയാണ് രാജകുമാരന്‍ രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇന്ത്യയില്‍ നിന്നുള്ള ആയൂര്‍വേദ മരുന്നോ ഹോമിയോ മരുന്നോ രാജകുമാരന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ കേന്ദ്ര മന്ത്രിയുടെ വാദം പൊളിയുന്ന സ്ഥിതിയായി.

ആയൂര്‍വേദത്തെ പിന്തുണക്കുന്നു

ആയൂര്‍വേദത്തെ പിന്തുണക്കുന്നു

അതേസമയം, 71കാരനായ ചാള്‍സ് രാജകുമാരന്‍ ആയൂര്‍വേദ ചികിത്സയെ പിന്തുണക്കുന്ന ഒരു വ്യക്തിയാണ്. രാജ്യത്ത് യോഗയെയും ആയൂര്‍വേദത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന സൃംഖല ബ്രിട്ടനില്‍ ആരംഭിച്ചിരുന്നു. 2018 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതിന് തുടക്കം കുറിച്ചത്. രോഗ ശാന്തിയില്‍ ഏറ്റവും മികച്ച ഒന്നാണ് ആയൂര്‍വേദമെന്നും ചാള്‍സ് രാജകുമാരന്റെ ഓഫീസ് വക്താവ് കത്തില്‍ പറയുന്നു.

മന്ത്രിയുടെ അവകാശവാദം

മന്ത്രിയുടെ അവകാശവാദം

ബെംഗളൂരുവിലുളള ആയുര്‍വേദ റിസോര്‍ട്ടിലെ മരുന്നാണ ചാള്‍സ് രാജകുമാരനെ രക്ഷിച്ചതെന്ന്ം മന്ത്രി ഗോവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെടുകയായിരുന്നു. ബെംഗളൂരുവില്‍ സൗഖ്യ എന്ന പേരില്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ഐസക് മത്തായി തന്നെ വിളിച്ചിരുന്നുവെന്നും തന്റെ ചികിത്സ ഫലിച്ചതായി പറഞ്ഞുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ആയുര്‍വേദവും ഹോമിയപ്പതിയും ഉപയോഗിച്ച് ചാള്‍സ് രാജകുമാരന് കൊവിഡ് രോഗം ഭേദമായി എന്നും ഡോക്ടര്‍ പറഞ്ഞതായി മന്ത്രി പറഞ്ഞു.

ഐസക് മത്തായി പറഞ്ഞത്

ഐസക് മത്തായി പറഞ്ഞത്

രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കും എന്ന് ഡോക്ടര്‍ മത്തായി പറഞ്ഞത്. ചാള്‍സ് രാജകുമാരന് കൊവിഡ് രോഗം ഭേദമാകാന്‍ എന്ത് ചികിത്സയാണ് നല്‍കിയത് എന്ന് തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും മത്തായി പറഞ്ഞു. രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്കുമാണ് എന്നും ഡോക്ടര്‍ പറയുന്നു.സൗഖ്യയില്‍ ഒന്നര പതിറ്റാണ്ടില്‍ അധികമായി ചാള്‍സ് രാജകുമാരന്‍ ചികിത്സയ്ക്ക് വരാറുണ്ട്. ബ്രിട്ടീഷ് രാജകുടുംബവും ഹോമിയോ ചികിത്സയെ പിന്തുണയ്ക്കുന്നവരാണ് എന്നും ഡോക്ടര്‍ പറയുന്നു.

മലക്കംമറിഞ്ഞ് മന്ത്രി

മലക്കംമറിഞ്ഞ് മന്ത്രി

അതേസമയം, ചാള്‍സ് രാജകുമാരന് രോഗം ഭേദമായത് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചികിത്സയിലാണെന്ന് സ്ഥിരീകരിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയതോടെ താന്‍ പറഞ്ഞ് വാക്കില്‍ മലക്കം മറിയുമകയാണ് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്‌നായിക്. ബെംഗളൂരുവില്‍ ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഐസക് മത്തായി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി അറിയിച്ചു. ആയൂര്‍വേദം ഒരു പ്രതിരോധ മരുന്നാണ്. ആയൂര്‍വേദത്തെ പ്രാത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

English summary
Prince Charles Office Denies Indian Ministers Ayurveda Cure Of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X