ഹാരി രാജകുമാരന്റെ പിതാവ് ചാള്‍സ് രാജകുമാരനല്ലെ, ഡയാനയുടെ നാടകം
ലണ്ടന്‍: അടുത്തിടെയായി എപ്പോഴും വിവാദങ്ങള്‍ കൂട്ടുണ്ട് ബ്രിട്ടീഷ് രാജകുടുംബത്തിന്. ഡയാന രാജകുമാരിയില്‍ നിന്നായിരുന്നു എല്ലാ വിവാദങ്ങളും തുടങ്ങിയതെന്ന് പറയാനാവില്ലെങ്കിലും, ഡായനയായിരുന്നു മാധ്യമങ്ങളുടെ ഇഷ്ട വിഷയം.

1997 ഓഗസ്റ്റ് 31 നാണ് കാറപകടത്തില്‍ ഡയാന മരിക്കുന്നത്. എന്നാലും ഇപ്പോഴും അവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മകനും ബ്രിട്ടന്റെ കിരീടാവകാശിയും ആയ ഹാരി രാജകുമാരന്റെ പിതൃത്വത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം.
ഒരു നാടകം, അതിത്രത്തോളം പ്രശ്നമുണ്ടാക്കുമെന്ന് ആകരും പ്രതീക്ഷിക്കില്ല. എന്നാല്‍ അത് ഡയാനയുടെ ജീവിതത്തെ കുറിച്ചുള്ളതാണെങ്കില്‍ ചുട്ടുപൊള്ളും എന്നുറപ്പാണ്. 'സത്യങ്ങളും നുണകളും ഡയാനയും' എന്ന നാടകമാണ് വിവാദമാകുന്നത്.

ഡയാനക്ക് ബ്രിട്ടീഷ് കരസേനയിലെ ഒരു ഉദ്യോഗസഥനുമായി അടുപ്പമുണ്ടായിരുന്നു എന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഹാരി രാജകുമാരന്റെ പിതൃത്വം സംബന്ധിച്ച് അന്നേ ഗോസിപ്പ് കോളങ്ങളില്‍ ഇത്തരം കഥകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഹാരി ജനിച്ചതിന് ശേഷമാണ് സേനാ ഉദ്യോഗസ്ഥനായ ജെയിംസ് ഹെവിറ്റ് ഡയാനയുമായി അടുക്കുന്നതെന്ന് പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നു.

എന്നാല്‍ ഇതിനെയെല്ലാം ഹെവിറ്റ് ഇപ്പോള്‍ നിഷേധിക്കുകയാണ്. ഹാരി ജനിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് ഡയാനയും താനും തമ്മില്‍ അടുപ്പത്തിലായതെന്നാണ് ഹെവിറ്റ് പറയുന്നത്. ഡയാനയുടെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച നാടകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നും ഉണ്ടത്രെ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications