പാപ്പരാസികൾ പിന്തുടർന്നു, കാർ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് പ്രിൻസ് ഹാരിയും മേഗനും
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗനും കാറപടകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ന്യൂയോര്‍ക്കില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്നു ഹാരിയും മേഗനും. മേഗന്റെ അമ്മയും കാറിലുണ്ടായിരുന്നു.
ഏതാനും പാപ്പരാസികള്‍ വളരെ അപകടകരമായ രീതിയില്‍ പ്രിന്‍സ് ഹാരിയുടെ വാഹനം പിന്തുടരുകയായിരുന്നു. മിസ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഹാരിയും കുടുംബവും. മേഗന് പുരസ്‌ക്കാരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സസക്‌സ് ഡ്യൂക്കും ഡച്ചസും മിസ് റാഗ്ലാന്‍ഡും ഒരു കാറപകടത്തിന്റെ വക്കിലെത്തി. ഒരു കൂട്ടം പാപ്പരാസികളുടെ പിന്തുടരല്‍ കാരണമായിരുന്നു അത് എന്നാണ് ഹാരിയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു . രണ്ട് മണിക്കൂറോളം ഈ അപകടകരമായ ചേസിംഗ് തുടര്‍ന്നു. അത് മൂലം നിരവധി തവണയാണ് റോഡിലെ മറ്റ് വാഹനങ്ങളുമായി കൂട്ടിമുട്ടിയേക്കാം എന്ന നിലയെത്തിയത്. മാത്രമല്ല ചില കാല്‍നടയാത്രക്കാരെയും ന്യൂയോര്‍ക്ക് പോലീസ് വകുപ്പിലെ രണ്ട് ഓഫീസര്‍മാരേയും വാഹനം ഇടിക്കേണ്ടതായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.
പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരുടെ പിന്തുടരല്‍ വളരെ വലിയ അപകടത്തിലേക്ക് നയിക്കുമായിരുന്നു. റോഡിന്റെ വശങ്ങളിലെ നടവഴിയിലൂടെ വാഹനം ഓടിച്ചും സിഗ്നനലുകള്‍ വക വെയ്ക്കാതെയും ഫോട്ടോ എടുത്ത് കൊണ്ട് വാഹനം ഓടിച്ചു മറ്റുമായിരുന്നു പാപ്പരാസികള്‍ ഹാരിയേയും മേഗനേയും പിന്തുടര്‍ന്നത് എന്നും പ്രസ്താവനയില്‍ പറയുന്നു. ഹാരിയും മേഗനും അമ്മയും ഒരു ന്യൂയോര്‍ക്ക് ടാക്‌സിയുടെ പിന്‍ സീറ്റില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications