Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇക്കാര്യം രാജകുടും പ്രത്യേക വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തി കെട്ടി.

britain

അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരമം രാജകുമാരന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. 1947 നവംബറിലാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1921 ജൂണ്‍ 10ന് ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിലാണ് ഫിലിപ്പ് ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചിരുന്നു.

എലിസബത്ത് 1952ല്‍ ബ്രിട്ടീഷ് രാജ്ഞിയായത് മുതല്‍ അവരുടെ ഔദ്യോഗിക പരിപാടികളില്‍ അനുഗമിച്ചിരുന്നു. 65 വര്‍ഷത്തെ പൊതു ജീവിതത്തിന് ശേഷം 2017ല്‍ വിടവാങ്ങി. 150ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫിലിപ്പ് 14 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് അടക്കമുള്ള സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്നു. 1997ല്‍ കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പരിസ്ഥിതി, വ്യവസായം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+