ചാള്‍സ് രാജാവ് താമസിക്കുന്നതിന്റെ പണം തരണം; പിതാവില്‍ നിന്ന് വാടക ഈടാക്കി വില്യം, അമ്പരപ്പ്
ലണ്ടന്‍: ചാള്‍സ് രാജാവിനെ ഞെട്ടിച്ച് വില്യം രാജകുമാരന്റെ പുതിയ ഉത്തരവ്. വെയ്ല്‍സിലെ ഹോളിഡേ ഹോമില്‍ താമസിക്കുന്നതിന്റെ വാടക പിതാവായ ചാള്‍സ് നല്‍കണമെന്നാണ് വില്യം ഉത്തരവിട്ടിരിക്കുന്നത്. ചാള്‍സ് രാജാവ് മകനോട് കട്ട കലിപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹാരിയോട് നേരത്തെ തന്നെ ചാള്‍സിനും, വില്യമിനും എതിര്‍പ്പുകള്‍ ഉണ്ട്. അതിന് പുറമേയാണ് വില്യവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്.
എല്‍വൈനിമെര്‍മോഡ് എന്ന ഈ വസതി ചാള്‍സിന് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇത് വില്യമിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ഇവിടെ അതിഥിയായി താമസിക്കുന്നുണ്ടെങ്കില്‍ അതിന് പണവും നല്‍കണമെന്നാണ് വില്യം ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ചാള്‍സ് രാജാവ് മകനുമായി അകന്നുവെന്നും ഡെയ്ല്‍ മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെയുള്ള സാധനങ്ങളെല്ലാം അദ്ദേഹം പുറത്തേക്ക് മാറ്റിയിരിക്കുകയാണ്. താമസം ഇവിടെ നിന്നാണ് മാറ്റാനാണ് ചാള്‍സിന്റെ തീരുമാനം.

എന്നാല്‍ ചാള്‍സ് രാജാവിന്റെ എതിര്‍പ്പുകളൊന്നും വില്യം കാര്യമാക്കുന്നില്ല. ഈ ഭവനം അവധിക്കാലം വീടായി മാറ്റി വാടകയ്ക്ക് നല്‍കാനാണ് വില്യമിന്റെ തീരുമാനം. അതിലൂടെ വരുമാനവും ലഭിക്കും. 2007ല്‍ 1.5 മില്യണ്‍ യുഎസ് ഡോളറിനാണ് ചാള്‍സ് എല്‍വൈനിമെര്‍മോഡ് സ്വന്തമാക്കിയത്. ഇവിടെ നിരവധി അറ്റകുറ്റപണികളും അദ്ദേഹം നടത്തിയിരുന്നു. മൊത്തത്തില്‍ പുതുക്കി പണിയുകയാണ് ചെയ്തു.
ക്രെയിംഗ് ഹാമിള്‍ട്ടന്‍ എന്ന ആര്‍ട്ടിടെക്ടിന്റെ സഹായത്തോടെയാണ് ഈ വസതി ചാള്‍സ് പുതുക്കി പണിതത്. കമില രാജ്ഞിയും, അവരുടെ ഇന്റീരിയര്‍ ഡിസൈനറും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണ ശേഷമാണ് വില്യമിന് ഈ വീടിന്റെ ചുമതല ലഭിക്കുന്നത്. വേനല്‍ കാലത്ത് ഒന്നോ രണ്ടോ ആഴ്ച്ച ചാള്‍സ് താമസിച്ചിരുന്നത് ഇവിടെയായിരുന്നു. അതാണ് വില്യം ഏറ്റെടുത്തത്.
ഇപ്പോള്‍ അതേ വസതിയിലെ താമസത്തിനാണ് വില്യം വാടക ഈടാക്കാന്‍ ശ്രമിക്കുന്നത്. അതാണ് ചാള്‍സ് രാജാവിനെ ചൊടിപ്പിക്കുന്നത്. സ്വന്തം വീട്ടില്‍ പണം കൊടുത്ത് നില്‍ക്കുന്നത് പോലെയാണിതെന്ന് ചാള്‍സ് കരുതുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം വില്യം മുന്നോട്ട് വെച്ച കരാര്‍ ചാള്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് താമസിക്കുന്നതിന് വടാക നല്‍കുന്നതിനോട് ചാള്‍സിന് യോജിക്കാന്‍ സാധിച്ചിട്ടില്ല.
അത് മാത്രമല്ല ഈ വീട് മൊത്തത്തില്‍ വാടകയ്ക്ക് നല്‍കാനുള്ള വില്യമിന്റെ തീരുമാനവും ചാള്‍സിന് ഇഷ്ടപ്പെട്ടില്ല. പരമ്പരാഗതമായി ചാള്‍സ് ഇവിടെ താമസിക്കുന്നതാണ്. ഇവിടെ നിന്ന് സാധനങ്ങളെ മാറ്റാനും തുടര്‍ന്ന് ചാള്‍സ് തീരുമാനിച്ചിരിക്കുകയാണ്. ജൂണിലാണ് ചെലവേറിയത് കൊണ്ട് എല്‍വൈനിമെര്‍മോഡ് കൈമാറാന്‍ ചാള്‍സ് രാജാവ് തീരുമാനിച്ചത്. ബ്രെക്കണ്‍ ബീക്കന്‍സ് ദേശീയ പാര്‍ക്കിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications