അമ്മ ഡയാനയെ ഓരോ ദിവസവും മിസ് ചെയ്യുന്നുവെന്ന് മകന്‍ വില്യം
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരി ഡയാന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം തികയുന്നു. വര്‍ഷം ഇരുപതായെങ്കിലും ഓരോ ദിവസവും തനിക്ക് അമ്മയെ മിസ് ചെയ്യുന്നതായി ഡയാനയുടെ മകന്‍ പ്രിന്‍സ് വില്യം പറഞ്ഞു. വികാരഭരിതനായിട്ടായിരുന്നു പ്രിന്‍സ് അമ്മയെക്കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ മനസുതുറന്നത്. 1997 ഓഗസ്ത് 31നാണ് ഡയാന പാരീസില്‍ വെച്ച് കാര്‍ അപകടത്തില്‍ മരിക്കുന്നത്.
ബെഡ്‌ഫോര്‍ഡ്ഷിയറില്‍ ഒരു അനാഥകേന്ദ്രം സന്ദര്‍ശിക്കാനെത്തിയ വില്യം ഒരു കുട്ടിയുടെ സങ്കടം തന്റേതുമായി ചേര്‍ത്തുവെക്കുകയായിരുന്നു. കുട്ടിയുടെ അമ്മ കഴിഞ്ഞവര്‍ഷം മരിച്ചുപോയിരുന്നു. അമ്മയില്ലാത്തതിന്റെ വിഷമം തനിക്ക് മനസിലാകുമെന്ന് മുപ്പത്തിനാലുകാരനായ വില്യം പറഞ്ഞു. അമ്മ ഇല്ലാതായിട്ട് 20 വര്‍ഷമായെങ്കിലും ഓരോ ദിവസവും അവരെക്കുറിച്ച് താന്‍ ഓര്‍ക്കാറുണ്ടെന്ന് വില്യം പറയുന്നു.

ഭാര്യ കേറ്റിനൊപ്പം കേന്ദ്രത്തിലെത്തിയ വില്യം അവിടെയുള്ള കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചാണ് മടങ്ങിയത്. ഓരോ കുട്ടിയോടും പ്രത്യേകം പ്രത്യേകം കുശലം ചോദിക്കാനും വിഷമം മനസിലാക്കാനും വില്യം ശ്രമിക്കുന്നുണ്ടായിരുന്നു. യങ് മൈറ്റ് യൂത്ത് മെന്റല്‍ ഹെല്‍ത്ത് സെന്ററിലും വില്യമും കേറ്റും സന്ദര്‍ശനം നടത്തി.
സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ ആംബുലന്‍സ് പൈലറ്റായും മറ്റും നേരത്തെ വില്യം ജോലി ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വില്യമും കേറ്റും സാമൂഹ്യപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേ്ന്ദ്രീകരിക്കുന്നത്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള ഒട്ടേറെ പരിപാടികളില്‍ ഇരുവരും ഭാഗമായിരുന്നു.












Click it and Unblock the Notifications