• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യം കാത്ത് നില്‍ക്കുമ്പോള്‍ രാജകുമാരന്റെ 'കേളികള്‍'... രാജകുമാരിയെ വീട്ടിലാക്കി, മോഡലിനൊപ്പം

  • By രശ്മി നരേന്ദ്രൻ

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം അവരുടെ പാരമ്പര്ത്തിനും ആചാരങ്ങള്‍ക്കും എല്ലാം പേര് കേട്ടതാണ്. ജനാധിപത്യം വന്നിട്ട് വര്‍ഷങ്ങള്‍ ഏറെ ആയെങ്കിലും രാജകുടുംബത്തിന് ബ്രിട്ടനില്‍ ഇപ്പോഴും പ്രത്യേക സ്ഥാനമാണ്.

ആ ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറെ ചീത്തപ്പേരുണ്ടാക്കുന്ന സംഭവം ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മറ്റാരുമല്ല ആ വിവാദ നായകന്‍, വില്യം രാജകുമാരനാണ്.

ഏറെ പ്രധാനപ്പെട്ട കോമണ്‍വെല്‍ത്ത് ദിനാചരണത്തിന്റെ സമയത്ത് വില്യം രാജകുമാരന്‍ ഒരു മോഡലിനൊപ്പം അടിച്ച് പൊളിക്കുകയായിരുന്നു. അതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

വില്യം രാജകുമാരന്‍

എലിസബത്ത് രാജ്ഞിക്ക് ശേഷം ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടാവകാശി ആകേണ്ട ആളാണ് ഡയാന രാജകുമാരിയുടെ മകന്‍ വില്യം രാജകുമാരന്‍. ആ വില്യം ആണ് ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

നിര്‍ണായകമായ കോമണ്‍വെല്‍ത്ത് ദിനം

ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറെ നിര്‍ണായകമാണ് കോമണ്‍വെല്‍ത്ത് ദിനം. പഴയ കൊളോണിയല്‍ ഓര്‍മകളുടെ പുതുക്കലാണ്. ആ പരിപാടിയില്‍ പങ്കെടുക്കാതെ വില്യം ചെയ്തത് എന്താണ്?

എല്ലാവരും എത്തിയപ്പോള്‍

ബ്രിട്ടീഷ് രാജുകുടുംബത്തിലെ അംഗങ്ങളെല്ലാം തന്നെ കോമണ്‍വെല്‍ത്ത് ദിനാചരണത്തില്‍ പങ്കെടുക്കുമ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു മോഡലിനൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു വില്യം രാജകുമാരന്‍.

രാജകുമാരിയും മക്കളും?

രാജകുമാരിയായ കേറ്റ് മിഡില്‍ടണിനേയും മക്കളേയും വീട്ടില്‍ വാരാന്ത്യം ചെലവഴിക്കാന്‍ വിട്ടിട്ടായിരുന്നു വില്യം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയത്. ബ്രിട്ടനിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ഇത് തന്നെ ആണ്.

സോഫീ ടെയ്‌ലര്‍

സോഫീ ടെയ്‌ലര്‍ എന്ന 24 കാരിയായ ഓസ്‌ട്രേലിയന്‍ മോഡലും വില്യം രാജകുമാരനൊപ്പം ഉണ്ടായിരുന്നു എന്നതാണ് വിവാദം സൃഷ്ടിക്കുന്നത്. ഇവര്‍ ഒരുമിച്ച് മദ്യപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു.

രണ്ട് സ്ത്രീകള്‍

സോഫീ ടെയ്‌ലര്‍ മാത്രമല്ല, ഇവരുടെ കൂട്ടുകാരിയായ മറ്റൊരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. വില്യം രാജകുമാരനും സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റേയും മദ്യപിക്കുന്നതിന്റേയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സ്‌കീയിങ്ങിനും കൂടെ

സോഫീ ടെയ്‌ലറും യുവതിയും വില്യമിനേയും സുഹൃത്തുക്കളേയും കാണാന്‍ വേണ്ടി മാത്രമാണ് സ്‌കീയിങ് നടക്കുന്ന മഞ്ഞുമലയില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തായിട്ടില്ല.

ആഡംബര റസ്റ്റോറന്റില്‍

വൈകുന്നേരം കാഷ്വല്‍ വേഷത്തില്‍ വില്യം ആഡംബര റസ്റ്റോറന്റില്‍ പോയതും വിവാദമായിക്കഴിഞ്ഞു. ബ്രിട്ടീഷ് രാജകുമാരനെ സംബന്ധിച്ച് ഈ ചെലവ് അത്ര വലുതല്ലെങ്കില്‍ പോലും മാധ്യമങ്ങല്‍ ഇത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തിടപെഴകിയോ?

വില്യം രാജകുമാരനും സോഫീ ടെയ്‌ലറും വളരെ ്അടുത്ത് ഇടപെഴകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. സദാചാര മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പിക്കുന്ന ബ്രിട്ടീഷ് രാജവംശത്തിന് വില്യം ചീത്തപ്പേരുണ്ടാക്കി എന്നും ആരോപണമുണ്ട്.

എയര്‍ ആംബുലന്‍സ് പൈലറ്റ്

രാജകുമാരനാണെങ്കിലും ജോലിയുണ്ട് വില്യം രാജകുമാരന്. എയര്‍ ആംബുലന്‍സ് പൈലറ്റ് ആയി പാര്‍ട്ട് ടൈം ജോലി നോക്കുന്നുണ്ട്. എന്നാല്‍ വില്യമിന്റെ സ്വിസ് സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബക്കിങ്ഹാം പാലസ് അധികൃതര്‍ പ്രതികരിച്ചത്.

English summary
Prince William skips Commonwealth Day services and slopes off to chill with Aussie babe Sophie Taylor on lads ski holiday in Verbier. The future King was the only royal to shun service in favour of boozing in the Swiss alps while Kate Middleton is left at home with George and Charlotte.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more