Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയാനരാജകുമാരിയുടെ ഗൗണ്‍ 167000 ഡോളറിന് ലേലം ചെയ്തു

ലണ്ടന്‍: അന്തരിച്ച ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന വെള്ള ഗൗണ്‍ 1,67,000 (1,03,13,085 രൂപ)ഡോളറിന് ലേലത്തില്‍ പോയി. വെയില്‍സ് രാജകുമാരിയും ബ്രിട്ടിഷ് രാജകുടുംബത്തിലെ അനന്തരാവകാശിയായ ചാള്‍സ് രാജകുമാരന്റെ മുന്‍ഭാര്യയുമായിരുന്ന ഡയാന നിരവധി വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്ന ഗൗണാണിത്.

സ്വര്‍ണ അലുക്കുകളും രത്‌നക്കല്ലുകളും പവിഴമുത്തുകളും പതിപ്പിച്ചതാണ് ഗൗണ്‍. ലണ്ടനിലെ ഡയാന രാജകമാരിയുടെ പ്രിയപ്പെട്ട വസ്ത്രാലങ്കാര കമ്പിയായ ഇമ്മാനുവല്‍സാണ് ഈ ഗൗണ്‍ നിര്‍മിച്ചത്.

Princess Diana gown

ഡയാനയ്ക്ക് വേണ്ടിയായിരുന്നില്ല ഗൗണ്‍ നിര്‍മിച്ചിരുന്നത്. എങ്കിലും അതിന്റെ ഭംഗിയില്‍ ആകൃഷ്ടയായ രാജകുമാരി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. വസ്ത്രത്തിന് യോജിച്ച ഹെഡ്ബാന്റ് ധരിച്ച് പല വിശേഷാവസരങ്ങളിലും ഡയാന രാജകുമാരി ഈ ഗൗണ്‍ ധരിച്ചിരുന്നെന്ന് ലേലം നടത്തിയ കെറി ടെയ്‌ലര്‍ അറിയിച്ചു.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന ഡയാന 1997 ആഗസ്ത് 31ന് പാരീസില്‍ വച്ചുണ്ടായ ഒരു കാറപടകത്തിലാണ് മരിച്ചത്. ലേലം ചെയ്യപ്പെട്ട ഗൗണ്‍ ഒരു മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെയ്ക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+