ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതം ജനങ്ങളിലേക്ക്... രാജകുടുംബത്തിന്റെ എതിര്‍പ്പ് വകവെച്ചില്ല!!
ലണ്ടന്‍: ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി ജനങ്ങളിലേക്കെത്തുന്നു. രാജകുടുംബത്തിന്റെയും ഡയാന രാജകുമാരിയുടെ സുഹൃത്തുക്കളുടെയും എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഡോക്യുമെന്ററി ബ്രിട്ടീഷ് ചാനലായ ചാനല്‍ 4 ലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഡയാന രാജകുമാരി മരിച്ച ദിവസമായ ആഗസ്റ്റ് 31 ന് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുമെന്നാണ് ചാനല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 1997 ആഗസ്റ്റ് 31 ന് ഒരു കാറപകടത്തിലാണ് ഡയാന രാജകുമാരി മരിക്കുന്നത്.
ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ദാമ്പത്യ ജീവിതവും രാജകുമാരിയുടെ പ്രണയവുമെല്ലാം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നതിനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണുള്ളത്. ഡയാന രാജകുമാരി ജീവിച്ചിരുന്നെങ്കില്‍ ഈ രേഖകളില്‍ പലതും എയര്‍ ചെയ്യാന്‍ സമ്മതിക്കുമായിരുന്നുവെന്ന് രാജകുമാരിയുടെ ബോഡി ഗാര്‍ഡ് ആയിരുന്ന ആള്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ജീവിതം രഹസ്യമാക്കി സൂക്ഷിക്കേണ്ടതാണെന്ന അഭിപ്രായക്കാരനാണ് ഡയാനയെക്കുറിച്ചുള്ള 'ഓണ്‍ ഡ്യൂട്ട് വിത്ത് ദ ക്വീന്‍' എന്ന പുസ്തകത്തിന്റെ രചയിതാവായ ഡിക്കി ആര്‍ബിറ്റര്‍ പറയുന്നത്.












Click it and Unblock the Notifications