കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് സ്പാനിഷ് രാജകുമാരി മരിച്ചു; ആദ്യ രാജകുടുംബാംഗം

  • By Desk
Google Oneindia Malayalam News

മാഡ്രിഡ്: കൊറോണ രോഗം ഏറ്റവും കൂടുതല്‍ ജീവനെടുത്ത രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇവിടെയുള്ള രാജകുമാരിയും രോഗം ബാധിച്ച് മരിച്ചുവെന്നാണ് പുതിയ വാര്‍ത്ത. മരിയ തെരേസ എന്ന രാജകുമാരിയാണ് മരിച്ചത്. കൊറോണ ബാധിച്ച് സ്‌പെയിനില്‍ മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ തെരേസ. 86കാരിയായ ഇവര്‍ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമന്റെ കസിനാണ്. സഹോദരന്‍ സിക്‌സ്‌തോ എന്‍ട്രിക് ആണ് മരിയ തെരേസയുടെ മരണ വിവരം പുറത്തുവിട്ടത്. പാരിസില്‍ ചികില്‍സയിലായിരുന്നു മരിയ തെരേസ.

S

രാജാവ് ഫിലിപ്പ് ആറാമന് രോഗബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. സ്രവങ്ങള്‍ പരിശോധിച്ച രോഗമില്ല എന്ന് ഉറപ്പുവരുത്തിയത് കഴിഞ്ഞാഴ്ചയാണ്. ഫ്രാന്‍സിലാണ് മരിയ തെരേസ പഠിച്ചതും വളര്‍ന്നതും. സോഷ്യോളജിയില്‍ ബിരുദമെടുത്ത അവര്‍ ഏറെ കാലം മാഡ്രിഡ് കോപ്ലുട്ടന്‍സ് സര്‍വകലാശാലയില്‍ പ്രഫസറായി ജോലി ചെയ്തിരുന്നു. വ്യത്യസ്തമായ വീക്ഷണങ്ങളുള്ള മരിയ തെരേസ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് റെഡ് പ്രിന്‍സസ് എന്ന വിളിപ്പേര് വരാന്‍ കാരണം. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് രോഗമുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ രോഗം ബാധിച്ച ആദ്യ വ്യക്തി ഇദ്ദേഹമാണ്. ചാള്‍സിന്റെ മാതാവ് എലിസബത്ത് രാജ്ഞി ഇപ്പോഴും ആരോഗ്യവതിയാണ്.

സിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്തസിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്ത

ചൈനയിലെ ഹൂബി പ്രവിശ്യയിലുള്ള വുഹാനിലാണ് കൊറോണ വൈറസ് രോഗം ആദ്യം കണ്ടത്. ഇവിടെ സന്ദര്‍ശിച്ചവരില്‍ നിന്നാണ് രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. വുഹാന്‍ സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗം വന്നു. ചൈനയില്‍ ഒട്ടേറെ പേരുടെ ജീവനെടുത്ത കൊറോണ വൈറസ് പിന്നീട് ഭീതി പടര്‍ത്തിയത് ഇറാനിലാണ്. 2000ത്തിലധികം പേരാണ് ഇറാനില്‍ മരിച്ചത്. എന്നാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം വ്യാപിക്കുന്നത് യൂറോപ്പിലാണ്. പ്രത്യേകിച്ചും ഇറ്റലിയിലും സ്‌പെയിനിലും.

ഇറ്റലിയില്‍ മരണം 10000 കവിഞ്ഞു. സ്‌പെയിനില്‍ 5000ത്തിലധികം പേരാണ് മരിച്ചത്. ഒരു ദിവസം സ്‌പെയിനില്‍ ശരാശരി 700 പേര്‍ മരിക്കുന്നുവെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള വിവരം. ഈ സാഹചര്യത്തിലാണ് സ്‌പെയിന്‍ രാജകുടുംബാംഗത്തിന്റെ മരണ വിവരം പുറത്തുവന്നിരിക്കുന്നത്. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 823 പേര്‍ മരിച്ചു. ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം സ്‌പെയിനില്‍ 5690 പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനങ്ങള്‍ കാര്യമാക്കാത്തതിന്റെ ഫലമാണ് ഇപ്പോള്‍ സ്‌പെയിന്‍ അനുഭവിക്കുന്നത്. ഇറ്റലിയിലും സമാനമായ സാഹചര്യമാണ്. അമേരിക്കയില്‍ മരണ സംഖ്യ ഉയരുന്നുവെന്നാണ് മറ്റൊരു വിവരം. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
Princess Maria Teresa of Spain becomes first royal to die from Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X