Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസ്സ് മുറിയില്‍ 12 കാരി വിറ്റത് 'സെക്‌സ് ടോയ്‌സ്'... സസ്‌പെന്‍ഡ് ചെയ്ത അധ്യാപികയ്ക്ക് പണികിട്ടി

വിസ്‌കോന്‍സിന്‍(ഇംഗ്ലണ്ട്): ക്ലാസ്സ് മുറിയില്‍ പഠനത്തിന് വേണ്ടി ഉപയോഗിക്കേണ്ട സ്ഥലമാണ്. അത് കച്ചവടത്തിന് വേണ്ടിയോ, എന്തിന് സെക്‌സിന് വേണ്ടിയോ ഒക്കെ ഉപയോഗിക്കുന്നത് ശരിയല്ല.

ഇംഗ്ലണ്ടിലെ വിസ്‌കോന്‍സിലെ ഒരു സ്‌കൂളില്‍ നടന്നു എന്ന് അധ്യാപിക കണ്ടെത്തിയ കാര്യം കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 12 വയസ്സുള്ള ഒരു പെണ്‍കുട്ടി മൂന്ന് ദിവസം ക്ലാസ്സ് മുറിയില്‍ വച്ച് സെക്‌സ് ടോയ്‌സ് വിറ്റു എന്നായിരുന്നു അധ്യാപികയുടെ കണ്ടെത്തല്‍. കുട്ടിയെ കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ സത്യം വെളിപ്പെട്ടത് കുറച്ച് കഴിഞ്ഞായിരുന്നു. അപ്പോള്‍ ശരിക്കും പണി കിട്ടിയത് അധ്യാപികയ്ക്കായിരുന്നു.

സെക്‌സ് ടോയ്

ഇന്ത്യയെ പോലെ അല്ല, ഇംഗ്ലണ്ടില്‍ സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന കടകളൊക്കെ ഇഷ്ടം പോലെ ഉണ്ട്. ആളുകള്‍ പങ്കാളികളെ കൂടെ കൂട്ടി തന്നെ ഇത്തരം സാധനങ്ങള്‍ വാങ്ങാറും ഉണ്ട്.

ക്ലാസ്സ് മുറിയില്‍

ട്രിനിറ്റി ലൂതെറന്‍ സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിനി മറ്റ് കുട്ടികള്‍ക്ക് സെക്‌സ് ടോയ്‌സ് വില്‍ക്കുന്നു എന്നാണ് പ്രിന്‍സിപ്പാള്‍ കൂടിയായ അധ്യാപിക കണ്ടെത്തിയത്.

ഞെട്ടി, പണി കൊടുത്തു

സംഗതി അറിഞ്ഞപ്പോള്‍ അധ്യാപിക ശരിക്കും ഞെട്ടിപ്പോയി. ഒന്നും നോക്കാതെ പെണ്‍കുട്ടിയെ ക്ലാസ്സില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

പക്ഷേ , അത് മാറിപ്പോയി

പക്ഷേ തെറ്റ് പറ്റിയത് അധ്യാപികയ്ക്കായിരുന്നു. പെണ്‍കുട്ടി ക്ലാസ്സില്‍ കൊണ്ടുവന്നത് സെക്‌സ് ടോയ്‌സ് ആയിരുന്നില്ല.

കളിപ്പാട്ടങ്ങളായിരുന്നു, സെക്‌സിനുള്ളതല്ല

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കമ്‌ടെത്തുന്നതിന് വേണ്ടി കളിപ്പാട്ടങ്ങള്‍ വില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു ഇത്.

വെള്ളം നിറച്ച റബ്ബര്‍ കുഴലുകള്‍

വെള്ളം നിറച്ച റബ്ബര്‍ കുഴുകളായിരുന്നു ഇവ. പക്ഷേ അധ്യാപികയ്ക്ക് അത് കണ്ടപ്പോള്‍ തോന്നിയത് മറ്റൊന്നായിരുന്നു എന്ന് മാത്രം.

ഒന്നിന് എന്താണ് വില?

12 കാരി ക്ലാസ്സ് മുറിയില്‍ വിറ്റത് കളിപ്പാട്ടങ്ങളുടെ വില എത്രയാണെന്ന് അറിയാമോ? ഒന്നിന് ഒരു ഡോളര്‍. ഏതാണ് 67 രൂപ!!!

എത്ര പറഞ്ഞിട്ടും വിശ്വസിച്ചില്ല

ഇത് വെറും കളിപ്പാട്ടമാണെന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നത്രെ. പക്ഷേ അവ കണ്ടപ്പോള്‍ അധികൃതര്‍ക്ക് അക്കാര്യം വിശ്വാസമായില്ലെന്നാണ് ആക്ഷേപം.

സെക്‌സ് ടോയ് ആണെന്നോ

ആ കളിപ്പാട്ടങ്ങള്‍ കണ്ടാല്‍ സെക്‌സ് ടോയ്‌സ് ആണെന്ന് മുതിര്‍ന്ന ഒരാള്‍ക്കും തോന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. പക്ഷേ സ്‌കൂള്‍ അധികൃതര്‍ക്ക് മാത്രം തോന്നിയത് മറിച്ചായിരുന്നു.

കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അപമാനിച്ചു

ബാസ്‌കറ്റ് ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ വിളിച്ച് സസ്‌പെന്‍ഡ് ചെയ്ത കാര്യം പറഞ്ഞത്. മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വച്ച് തന്നെ അപമാനിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

സ്‌കൂള്‍ അധികൃതര്‍ ഇപ്പോഴും അങ്ങനെ തന്നെ

മൂന്ന് ദിവസത്തേക്കാണ് പെണ്‍കുട്ടിയെ ക്ലാസ്സ് മുറിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പിതാവ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+