സഖ്യകക്ഷിയെ വേണമെങ്കിൽ യുദ്ധത്തടവുകാരെ മോചിപ്പിക്കണം; റഷ്യയോട് യുക്രൈൻ
കീവ്: റഷ്യക്ക് തങ്ങളുടെ സഖ്യകക്ഷിയെ വേണമെങ്കിൽ യുദ്ധത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി യുക്രൈൻ രം ഗത്ത്. ഫോർ ലൈഫ് പാർട്ടിയുടെ നേതാവ് വിക്ടർ മെദ്‌വെഡ്‌ചുക്കിനെ യുക്രൈൻ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മോചനദ്രവ്യം എന്ന നിലയിലാണ് യുക്രൈൻ യുദ്ധത്തടവുകാരെ വിട്ടുനൽകണമെന്ന് യുക്രൈൻ റഷ്യയോട് ആവിശ്യപ്പെട്ടത്.
"റഷ്യൻ ഫെഡറേഷനോട് ഞാൻ നിർദ്ദേശിക്കുന്നു ഇപ്പോൾ റഷ്യൻ അടിമത്തത്തിൽ കഴിയുന്ന ഞങ്ങളുടെ ആൺകുട്ടികളേയും പെൺകുട്ടികളേയും മോചിപ്പിക്കണം. പകരം നിങ്ങളുടെ ഈ വ്യക്തിയെ ഞങ്ങൾ നിങ്ങൾക്ക് കൈമാറാം" പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ബുധനാഴ്ച അതിരാവിലെ ഒരു പ്രസംഗത്തിൽ പറഞ്ഞു. യുക്രൈൻ സുരക്ഷാ സേവനത്തിന്റെ തലവൻ ഇവാൻ ബക്കനോവ് മെദ്‌വെഡ്‌ചുക്കിന്റെ കൈവിലങ്ങിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പ്രത്യേക ഓപ്പറേഷൻ വഴിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ബക്കനോവ് പറഞ്ഞു. അതേസമയം പുറത്ത് വിട്ട ഫോട്ടോ തങ്ങൾ കണ്ടെന്നും ഇത് യഥാർത്ഥമാണോ എന്ന് പറയാൻ കഴിയില്ലെന്നും റഷ്യൻ വക്താവ് പറഞ്ഞു.

അതിനിടെ യുക്രൈനെതിരായ റഷ്യയുടെ ആക്രമണം വംശഹത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രം ഗത്ത് വന്നു. "റഷ്യയുടെ ആക്രമണം വംശഹത്യയാണെന്നാണ് ഞങ്ങൾ കരുതുന്നുത്. അത് യോഗ്യമാണോ അല്ലയോ എന്ന് അന്താരാഷ്ട്രതലത്തിൽ തീരുമാനിക്കാൻ ഞങ്ങൾ അഭിഭാഷകരെ നിയമിക്കും. അത് തീർച്ചയായും വംശഹത്യയാണെന്ന് എനിക്ക് തോന്നുന്നു." എന്നായിരുന്നു ബൈഡന്റെ വാക്കുകൾ. അതേ സമയം സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നു എന്ന ആരോപണം റഷ്യ ആവർത്തിച്ച് നിഷേധിച്ചു.
1945 ന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ യുക്രൈനിൽ നടക്കുന്നത്. യുദ്ധത്തെ തുടർന്ന് 4.6 ദശലക്ഷത്തിലധികം ആളുകൾ വിദേശത്തേക്ക് പലായനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ വിമർശനവുമായി രം ഗത്ത് വന്നിട്ടുണ്ട്. പല രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധവും നടപ്പിലാക്കിയിട്ടുണ്ട്. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. നിലവിൽ വടക്കൻ യുക്രൈനിൽ നിന്ന് റഷ്യ പിൻവാങ്ങിയ പട്ടണങ്ങളിൽ പലതിലും കൊലപാതകം, പീഡനം, ബലാത്സംഗം എന്നിവ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡോൺബാസ് എന്നറിയപ്പെടുന്ന രണ്ട് കിഴക്കൻ പ്രവിശ്യകളിലെ വിഘടനവാദികൾക്ക് വേണ്ടി കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് റഷ്യ പറയുന്നു. റഷ്യൻ ഉപരോധത്തിൽ ഒരു തരിശുഭൂമിയായി മാറിയ മരിയുപോൾ തുറമുഖവും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണമോ വെള്ളമോ കിട്ടാതെ പതിനായിരക്കണക്കിന് സാധാരണക്കാർ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യുക്രൈൻ പറയുന്നു, സഹായ വാഹനവ്യൂഹങ്ങളെ റഷ്യ തടയുന്നുവെന്നും യുക്രൈൻ ആരോപിക്കുന്നു. അതേസമയം റഷ്യ രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്ന റിപ്പോർട്ടുകൾ പരിശോധിക്കാൻ ശ്രമിക്കുകയാണെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു.












Click it and Unblock the Notifications