കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒയെ പേടി; താക്കീത് നല്‍കി ഒതുക്കാന്‍ യുഎസ്

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ വാഹനങ്ങളില്‍ അയക്കേണ്ടെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ കമ്പനികള്‍. അമേരിക്കയില്‍ വളര്‍ച്ച പ്രാപിക്കുന്ന ബഹിരാകാശ കമ്പനിയാണ് പുതിയ നിലപാട് സ്വീകരിച്ചത്.

ബഹിരാകാശ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സ്വകാര്യ കമ്പനികളുടെ സമ്മര്‍ദ്ദ തന്ത്രം. വിക്ഷേപണത്തിന് ഐഎസ്ആര്‍ഒയെ ഉപയോഗിക്കുന്നത് കമ്പനിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ഇവര്‍ പറയുന്നു.

ISRO

കോര്‍പ്പറേറ്റുകളും ബഹിരാകാശ രംഗത്തെ പ്രമുഖരും പുതിയ സമ്മര്‍ദ്ദ തന്ത്രത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ചിലവില്‍ വിക്ഷേപണം നടത്തുന്ന ഐഎസ്ആര്‍ഒ തങ്ങളുടെ ബിസിനസ് സാമ്രാജ്യം തകര്‍ക്കുമെന്നാണ് കോര്‍പ്പറേറ്റുകളുടെ പ്രധാന വിമര്‍ശനം.

ഇന്ത്യന്‍ സര്‍ക്കാര്‍ ബഹിരാകാശ രംഗത്ത് വലിയ തുക സബ്‌സിഡി നല്‍കുന്നതുകൊണ്ട് തന്നെ കുറഞ്ഞ ചിലവില്‍ വിക്ഷേപണം നടത്താന്‍ സാധിക്കും. ഇതാണ് കുത്തക കമ്പനികള്‍ക്ക് പ്രശ്‌നമായി തീരുന്നത്.

English summary
Amid the US' push to expand cooperation with India in the space sector, the country's nascent private space industry has expressed its opposition to the large scale use of low cost ISRO launch vehicles for putting American satellites into orbits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X