• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയ്ക്ക് തൊടാനായില്ല...ട്രംപ് ആരാ മോൻ..

പ്രിയങ്ക ചോപ്രയുടെ ആരാധകര്‍ക്ക് മനസ്സില്‍ ലഡു പൊട്ടും. എന്തെന്നാല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും ഇടം പിടിച്ചിട്ടുണ്ട്.

ഓസ്‌കര്‍ റെഡ് കാര്‍പ്പെറ്റിലെ മികച്ച വേഷമാണ് പ്രിയങ്കയ്ക്ക് നേട്ടമായത്. ഓസ്‌കാറുമായി ബന്ധപ്പെട്ട് തിരയപ്പെട്ടവരുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട് ഈ ബോളിവുഡ് ഹോട്ട് സ്റ്റാര്‍.

ഇന്ത്യന്‍ ഡിസെനര്‍ അനിത ദോഗ്രെയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അനിത ദോഗ്രെ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കേറ്റ് മിഡില്‍ട്ടണ്‍ രാജകുമാരി ധരിച്ചിരുന്നത്.

കണ്ണ് തള്ളിപ്പോയേ...

ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍ ഏവരുടെയും മനം കവര്‍ന്നു പ്രിയങ്ക ചോപ്ര. റെഡ് കാര്‍പെറ്റിലെ തന്റെ ആദ്യ സാന്നിധ്യം ഒട്ടും മോശമാക്കിയില്ല ഈ സ്വപ്‌നസുന്ദരി. അതുകൊണ്ടു തന്നെ റെഡ് കാര്‍പ്പെറ്റില്‍ ധരിച്ച വെളുത്ത ഫെതര്‍ ടച്ച് ഗൗണ്‍ പ്രിയങ്കയ്ക്ക് നല്‍കിയ മൈലേജ് ചെറുതല്ല. ഈ കിടിലന്‍ ലുക്ക് തന്നെയാണ്

പ്രിയങ്കയെ ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റില്‍ മുന്നിലെത്തിച്ചതും. ലെബനീസ് ഡിസൈനര്‍ സുഹൈര്‍ മുറാണ് പ്രിയങ്കയുടെ റെഡ് കാര്‍പെറ്റ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

ഇനി പിടിച്ചാല്‍ കിട്ടില്ല...

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രം ബേവാച്ചിലെ വില്ലന്‍ വേഷവും ആഗോളതലത്തില്‍ പ്രിയങ്കയുടെ പ്രശസ്തി റോക്കറ്റ് വേഗത്തില്‍ കുതിക്കാന്‍ കാരണമായി. ബോളിവുഡ് സിനിമയിലെ പ്രിയങ്കയുടെ അരങ്ങേറ്റ വേഷമാണ് ബേവാച്ചിലേത്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാണ്ടിക്കോയിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

ആരും മോശക്കാരല്ല

ഓസ്കാർ സെലിബ്രിറ്റികളുടെ പട്ടികയില്‍ പ്രിയങ്കയ്ക്ക് ഏഴാം സ്ഥാനമാണ് ഉള്ളത്. ഏറ്റവും മുന്നിലുള്ളത് ജെന്നിഫര്‍ ഗാര്‍നറും രണ്ടാമത് ജെന്നിഫര്‍ ലോറന്‍സുമാണ്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ ആളുകള്‍ ഏറ്റവും തിരഞ്ഞത് മറ്റാരെയുമല്ല. സാക്ഷാല്‍ ലിയനാര്‍ഡോ ഡി കാപ്രിയോയെ തന്നെ.

ഫാഷന്‍ മന്ത്ര..

മുംബൈയില്‍ തെരുവു കുട്ടികള്‍ക്കൊപ്പം കളിക്കാനിറങ്ങവെ കേറ്റ് മിഡില്‍ഡണ്‍ രാജകുമാരി ധരിച്ച വേഷം ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വസ്ത്രത്തിന്റെ ഡിസൈനറിനെ അന്വേഷിച്ചുള്ള ആളുകളുടെ തള്ളിക്കയറ്റത്തില്‍ അനിത ദോഗ്രെയുടെ വൈബ്‌സൈറ്റ് പോലും അടിച്ചുപോയി!!

 ഒന്നാമന്‍ ട്രംപ് തന്നെ

എന്നാല്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സമകാലീകനായ വ്യക്തി സിനിമാ താരമോ കായിക താരമോ ഒന്നുമല്ല. മറിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഗൂഗിളിലെ താരം. ഹിലരി ക്ലിന്റനാണ് ഈ തിരയല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

എന്താണ് പവർബോൾ

2016ൽ ഗൂഗിളിൻറെ ടോപ് സെർച്ച് ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ച വാക്കാണ് പവർബോൾ. അമേരിക്കയിലെ പ്രശസ്തമായ ജാക്പോട്ടാണ് ഇത്. കോടിക്കണക്കിന് ഡോളറിൻറെ ലോട്ടറി കച്ചവടമാണിത്.

സംഗീത ഇതിഹാസങ്ങൾ

ഏപ്രിൽ 21ന് ലോകത്തോട് വിട പറഞ്ഞ സംഗീത ഇതിഹാസം പ്രിൻസ് റോജേഴ്സ് നെൽസൺ ആണ് ഗൂഗിളിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ തിരയപ്പെട്ട വാക്ക്. തൻറെ 57മത്തെ വയസ്സിൽ ദുരൂഹ സാഹചര്യത്തിലായിരുന്നു ഈ പോപ് സംഗീതകാരൻറെ മരണം. ഒപ്പം തന്നെ ഈ വർഷം മരിച്ച മറ്റൊരു സംഗീത ഇതിഹാസം ഡേവിഡ് ബോയും ഗൂഗിളിന് പ്രിയപ്പെട്ടതായിരുന്നു. 7ാം സ്ഥാനത്താണ് ഡേവിഡ് ബോ

നാശം വിതച്ച മാത്യു

ഹെയ്തിയിൽ ആഞ്ഞടിച്ച മാത്യു ചുഴലിക്കാറ്റാണ് ഗൂഗിളിലെ മറ്റൊരു താരം. ടോപ് സെർച്ച് പട്ടികയിൽ മൂന്നാമനാണ് മാത്യു. ആയിരങ്ങളാണ് ഈ കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടത്

വൈറലായ് പോക്കെമോൻ ഗോ

ഗൂഗിളിൽ നാലാമനായി വൈറലായത് പോക്കെമോൻ ഗോ യാണ്. ലോകമെമ്പാടുമുള്ള ഗെംയിം പ്രേമികളുടെ ഹരമായി മാറിയിരിക്കുകയാണ് പോക്കെമോൻ ഗോ. പോക്കെമോന് തൊട്ടുപിന്നാലെ സ്ലിതർ.io എന്ന

ഗെയിമും ഉണ്ട്.

റിയോ ഇല്ലാതെന്ത് ആഘോഷം

ഒളിംപിക്സ്, ഇലക്ഷൻ എന്നിവയാണ് ഈ വർഷം ഏറ്റവും അധികം തിരയപ്പെട്ട മറ്റു രണ്ട് വാക്കുകൾ. ഒളിംപിക്സ് പട്ടികയിൽ ആറാമതും ഇലക്ഷൻ എട്ടാമതുമാണ്. റിയോയിൽ നടന്ന ഇത്തവണത്തെ ഒളിംമ്പിക്സാണ് ഗൂഗിളിലും ലോകശ്രദ്ധനേടിയത്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 'ഇലക്ഷനേയും` താരമാക്കി.

പ്രിയം ഗോസിപ്പുകള്‍ക്ക് തന്നെ

ടോപ് ടെന്നിനു പുറത്ത് ഗൂഗിളിന് പ്രിയം ഗോസിപ്പുകളോട് തന്നെയാണ്. വേര്‍പിരിയല്‍ തീരുമാനത്തിലൂടെ വാര്‍ത്തകളിലിടം പിടിച്ച ബ്രാഡ്പിറ്റ്- ഏഞ്ചലീന ജോളി ദമ്പതികളും, പ്രിന്‍സ് രാജകുമാരന്റെ കാമുകി മേഗന്‍

മാര്‍ക്ക്‌ലെയുമെല്ലാം കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും

കൂടുതല്‍ തിരയപ്പെട്ടവരാണ് എന്നതു തന്നെയാണ് തെളിവ്.

English summary
Priyanka Chopra and Fashion Designer Anita Dongre feature googles top searches in 2016. The US president- elect Donald trup leads the top searches list. Hilary Clinton is in the second position.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more