കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ ന്യൂസിലാന്റ്‌ മന്ത്രിസഭയില്‍ അംഗമായതില്‍ സന്തോഷം പങ്കുവെച്ച്‌ പ്രിയങ്കയുടെ അച്ഛന്‍

Google Oneindia Malayalam News

ചെന്നൈ: ന്യൂസിലാന്റ്‌ മന്ത്രിസഭയില്‍ തന്റെ മകള്‍ അംഗമായതില്‍ സ്‌ന്തോഷം പങ്കുവെച്ച്‌ പ്രീയങ്ക രാധാകൃഷ്‌ണന്റെ അച്ഛന്‍ ആര്‍ രാധാകൃഷ്‌ണന്‍. മകളുടെ നേട്ടത്തില്‍ ഏറെ അഭിമാനമുണ്ടെന്ന്‌ രാധാകൃഷ്‌ണന്‍ മാധ്‌മങ്ങളോട്‌ പറഞ്ഞു. ന്യൂസിലാന്റ്‌ മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരിയാണ്‌ പ്രിയങ്ക.ഏറെ അഭിമാനം നല്‍കുന്ന നിമിഷമാണ്‌ .വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രിയങ്കയെ രാഷ്ട്രീയത്തിലെത്തിയത്‌ തന്റെ നിര്‍ബന്ധപ്രകാരമാണെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.

ന്യീസിലാന്റ്‌ പ്രധാനമന്ത്രി ജസിന്‍ഡ ആന്‍ഡേന്‍ മന്ത്രിസഭയില്‍ ലേബര്‍ പാര്‍ട്ടി എംപിയായ പ്രയങ്ക രാധാകൃഷ്‌ണന്‌ സാമൂഹിക വികസനം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാണ്‌ നല്‍കിയിരിക്കുന്നത്‌. ആദ്യമായാണ്‌ ഒരു ഇന്ത്യക്കാരി ന്യൂസിലാന്റ്‌ മന്ത്രിസഭയില്‍ ഇടം നേടുന്നത്‌.
എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ്‌ പ്രിയങ്ക രാമകൃഷ്‌ണന്‍. മന്ത്രിയാകുമെന്ന്‌ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന്‌ പ്രതികരിച്ച രാധാകൃഷ്‌ണന്‍, വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ തന്റെ മകള്‍ക്ക്‌ കഴിയുമെന്ന്‌ പ്രസിഡന്റ്‌ തിരിച്ചറിഞ്ഞതിനാലാണ്‌ ഈ പദവി ലഭിച്ചതെന്നും പറഞ്ഞു. എത്ര ഉന്നത പദവിയിലെത്തിയാലും കുടുബത്തെയും കരിയറിനെയും മറന്ന്‌ ജീവിക്കരുത്‌ എന്നാണ്‌ താന്‍ മകള്‍ക്ക്‌ നല്‍കിയ ഉപദേശമെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു. അമ്മ ഉഷയുടെ മരണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ജൂലൈയില്‍ പ്രയങ്ക കേരളം സന്ദര്‍ശിച്ചിരുന്നു. ന്യൂസിലാന്റ്‌ സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണ്‍ ആണ്‌ പ്രയങ്കയുടെ ഭര്‍ത്താവ്‌.

priyanka

ന്യുസിലാന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ്‌ ജസിന്‍ഡ ആന്‍ഡേന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടി വിജയിച്ചത്‌. കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ലോകത്തിന്‌ തന്നെ മാതൃകയായ പ്രവര്‍ത്തനം ആയിരുന്നു ജസിന്‍ഡ ആന്‍ഡേന്റെ നേതൃത്വത്തില്‍ ന്യൂസിലാന്റില്‍ നടന്നത്‌. താന്റെ രാഷ്ട്രീയ മികവുകള്‍ കൊണ്ട്‌ ലോകശ്രദ്ധ ആകര്‍ഷിച്ച വനിതകൂടിയാണ്‌ ന്യൂസിലാന്റ്‌ പ്രസിഡന്റ്‌ ജസീന്‍ഡ മലയാളി

Recommended Video

cmsvideo
Proud moment for Keralites! Priyanka Radhakrishnan included in New Zealand ministry

English summary
Indian women become the member of news land Ministry, first in history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X