Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലൂചിസ്ഥാനും പാക് അധീന കശ്മീരും പിടിച്ചെടുക്കും! പാക് തെരുവുകളിൽ ഇന്ത്യ അനുകൂല പോസ്റ്ററുകൾ!

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ ഇന്ത്യ അനുകൂല ബാനറുകള്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രത്യക്ഷപ്പെട്ട ബാനറുകള്‍ പോലീസ് നീക്കം ചെയ്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് പിടിഎ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദിലെ അതീവ സുരക്ഷാ പ്രാധാന്യമുളള റെഡ് സോണ്‍ മേഖലയില്‍ അടക്കം ഇന്ത്യ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പാകിസ്താനെ ഞെട്ടിച്ചിട്ടുണ്ട്.

ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ വാക്കുകളാണ് ഒരു ബാനറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിങ്ങനെയാണ്: ''ഇന്ന് ജമ്മു കശ്മീര്‍, നാളെ ഞങ്ങള്‍ ബലൂചിസ്ഥാനും പാക് അധീന കശ്മീരും പിടിച്ചെടുക്കും. വിഭജിക്കപ്പെടാത്ത ഇന്ത്യ എന്ന സ്വപ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമാക്കും''.

pak

മറ്റൊരു ബാനറില്‍ വിഭജനത്തിന് മുന്‍പുളള ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും അടക്കം ഉള്‍പ്പെടുന്നതാണ് ഈ ചിത്രം. മഹാഭാരതം ഒരു ചുവട് മാത്രം അകലെ എന്നും ബാനറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമാബാദിലെ അബ്പാര ചൗക്ക്, പ്രസ് ക്ലബ്ബ് റോഡ്, എഫ് 6 സെക്ടര്‍ എന്നിവിടങ്ങളിലായാണ് ഒരു ഡസനോളം ഇന്ത്യ അനുകൂല ബാനറുകള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബാനറുകള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ 5 മണിക്കൂറോളം സമയമെടുത്തു എന്നതിലാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ചൊവ്വാഴ്ച രണ്ട് പേര്‍ ബൈക്കിലെത്തി ബാനറുകള്‍ സ്ഥാപിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+