കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുക്കര്‍ബര്‍ഗിനെ ഏതു നിമിഷവും വധിക്കുമെന്ന് ഐസിസ്, ഫോട്ടോയും പുറത്തുവിട്ടു

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന് ഐസിസ് ഭീകരരുടെ വധഭീഷണി വീണ്ടുമെത്തി. ഇത്തവണ സുക്കര്‍ബര്‍ഗിന് മാത്രമല്ല ട്വിറ്ററിന്റെ സിഇഒ ജാക്ക് ഡോര്‍സേയ്ക്കും ഐസിസിന്റെ വധഭീഷണിയുണ്ട്. സുക്കര്‍ബര്‍ഗിന്റെയും ജാക്കിന്റെയും വെടിയുണ്ട തുളഞ്ഞ് കയറിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സുക്കര്‍ബര്‍ഗും ജാക്കും പറഞ്ഞിരുന്നു.

ഈ നിലപാടിനോട് പ്രതികരിച്ചാണ് ഐസിസ് എത്തിയത്. ഐസിസിന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് കൂടിയപ്പോഴാണ് ഐസിസ് ഭീഷണിയുമായിയെത്തിയത്. ഐസിസ് അനുകൂല അക്കൗണ്ടുകള്‍ക്കെതിരായുള്ള നടപടി തുടര്‍ന്നാല്‍ ഇരുവരെയും വധിക്കുമെന്നാണ് ഭീകരര്‍ പറയുന്നത്. വീഡിയോയിലൂടെയാണ് ഭീഷണിയെത്തിയത്.

mark-zuckerberg

സുക്കര്‍ബര്‍ഗിന്റെയും ജാക്കിന്റെയും ചിത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞു കയറുന്ന ഡിജിറ്റല്‍ വീഡിയോയാണ് പുറത്തുവിട്ടത്. കലിഫേറ്റ് സൈന്യത്തിന്റെ മക്കള്‍ എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളോട് കളിച്ചാല്‍ ഫേസ്ബുക്കിലെയും ട്വിറ്ററിലെയും പത്ത് അക്കൗണ്ടുകള്‍ വീതം ഹാക്ക് ചെയ്യുമെന്നും ഭീഷണിയുണ്ട്.

നടപടി തുടര്‍ന്നാല്‍ ട്വിറ്ററിനെയും ഫേസ്ബുക്കിനെയും ഇല്ലാതാക്കുമെന്നും വീഡിയോയില്‍ പറയുന്നു. ഐസിസിനെതിരെ സുക്കര്‍ബര്‍ഗ് ഇതിനു മുന്‍പും പ്രതികരിച്ചിരുന്നു. ഇരുവരുടെയും പേരുകള്‍ ഈ ഭൂമിയില്‍ നിന്നു തന്നെ നീക്കുമെന്നും ഭീകരര്‍ വ്യക്തമാക്കുന്നു. ഭീകരതയെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ഇതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

English summary
Baffled by a severe crackdown on its social media accounts in recent past, a self-styled hacking division of terrorist group Islamic State (IS) has issued a video that threatens Facebook and Twitter CEOs with dire consequences if the social media platforms keep taking down pro-IS accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X