Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളങ്ങള്‍ ആക്രമിക്കുമെന്ന് ഐസിസ് ഭീഷണി;യുഎസിലും ബ്രിട്ടണിലും സുരക്ഷ ശക്തമാക്കി

ലണ്ടന്‍: വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന സന്ദേശവുമായി ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ട്. ലോസ് ആഞ്ചല്‍സ് ഇന്റര്‍ നാഷണല്‍, ജോണ്‍ എഫ് കെന്നഡി ഇന്റര്‍ നാഷണല്‍, ഹീത്രൂ തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ തകര്‍ക്കുമെന്നാണ് എസിസിന്റെ ഭീഷണി.

അമേരിക്കയെയും ബ്രിട്ടണെയും ലക്ഷ്യം വെച്ചാണ് ഭീഷണി. ജൂലൈ നാലിന് സ്വാതന്ത്ര്യ ദിന വാരാന്ത്യമായി യുഎസ് ആഘോഷിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിനെ ഉദ്ധരിച്ച് ചെലഗ്രാഫാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. എല്ലാവരും ഭീകരര്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു.

ISIS

ഹീത്രുവില്‍ നിന്ന് യുഎസിലേക്ക് പറക്കുന്നതിനിടയില്‍ സ്‌ഫോടക വസ്തു ഈ മുന്ന് വിമാനത്താവളങ്ങളില്‍ എവിടെയെങ്കിലും വെച്ച് ഘടിപ്പിക്കുമെന്നാണ് ട്വിറ്ററിലൂടെയുള്ള വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ വഴിയുള്ള ഭീകരാക്രമണ സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്ത് വിട്ടത്.

ബംഗ്ലാദേശിലെ റസ്റ്റോറന്റില്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തില്‍ ഭാഷണി സന്ദേശം തള്ളിക്കളയാനാകില്ലെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. ഇസ്താന്‍ബുള്‍ എയര്‍പോര്‍ട്ടിലെ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലും ലോകമെമ്പാടും കടുത്ത ജാഗ്രതയിലാണ്. ഭീഷണി സന്ദേശം വന്നതോടെ യുഎസ് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+