കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളങ്ങള്‍ ആക്രമിക്കുമെന്ന് ഐസിസ് ഭീഷണി;യുഎസിലും ബ്രിട്ടണിലും സുരക്ഷ ശക്തമാക്കി

Google Oneindia Malayalam News

ലണ്ടന്‍: വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന സന്ദേശവുമായി ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ട്. ലോസ് ആഞ്ചല്‍സ് ഇന്റര്‍ നാഷണല്‍, ജോണ്‍ എഫ് കെന്നഡി ഇന്റര്‍ നാഷണല്‍, ഹീത്രൂ തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ തകര്‍ക്കുമെന്നാണ് എസിസിന്റെ ഭീഷണി.

ഹിന്ദു പൂജാരിക്ക് കുത്തേറ്റു; ബംഗ്ലാദേശില്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമംഹിന്ദു പൂജാരിക്ക് കുത്തേറ്റു; ബംഗ്ലാദേശില്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമം

അമേരിക്കയെയും ബ്രിട്ടണെയും ലക്ഷ്യം വെച്ചാണ് ഭീഷണി. ജൂലൈ നാലിന് സ്വാതന്ത്ര്യ ദിന വാരാന്ത്യമായി യുഎസ് ആഘോഷിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിനെ ഉദ്ധരിച്ച് ചെലഗ്രാഫാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. എല്ലാവരും ഭീകരര്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു.

ISIS

ഹീത്രുവില്‍ നിന്ന് യുഎസിലേക്ക് പറക്കുന്നതിനിടയില്‍ സ്‌ഫോടക വസ്തു ഈ മുന്ന് വിമാനത്താവളങ്ങളില്‍ എവിടെയെങ്കിലും വെച്ച് ഘടിപ്പിക്കുമെന്നാണ് ട്വിറ്ററിലൂടെയുള്ള വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ വഴിയുള്ള ഭീകരാക്രമണ സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്ത് വിട്ടത്.

തസ്ലിമ നസ്രിനെ വധിക്കാന്‍ ആഹ്വാനം; ഐസിസിന്റെ സാന്നിധ്യം കേരളത്തിലുംതസ്ലിമ നസ്രിനെ വധിക്കാന്‍ ആഹ്വാനം; ഐസിസിന്റെ സാന്നിധ്യം കേരളത്തിലും

ബംഗ്ലാദേശിലെ റസ്റ്റോറന്റില്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തില്‍ ഭാഷണി സന്ദേശം തള്ളിക്കളയാനാകില്ലെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. ഇസ്താന്‍ബുള്‍ എയര്‍പോര്‍ട്ടിലെ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലും ലോകമെമ്പാടും കടുത്ത ജാഗ്രതയിലാണ്. ഭീഷണി സന്ദേശം വന്നതോടെ യുഎസ് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

English summary
A pro-ISIS Twitter account has threatened to attack Los Angeles International, John F Kennedy International and Heathrow airport as the US prepares to celebrate July 4 Independence Day weekend, media reports said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X