മകന്റെ പല്ല് പറിക്കാന്‍ അച്ഛന്‍ ചെയ്തത് എന്താണെന്നറിയാമോ?
ഫ്‌ലോറിഡ: എട്ടു വയസുകാരനായ ജെയിംസിന് ഇളകി നില്‍ക്കുന്ന തന്റെ മുന്‍വശത്തെ പല്ല് പറിക്കണം. പല്ല് പറിക്കാന്‍ അവന്റെ അച്ഛന്‍ ചെയ്തത് എന്താണെന്നറിയാമോ? ദന്തഡോക്ടറിന്റെ അടുത്ത് പോവുകയല്ല ചെയ്തത്? ജെയിംസിന് ചെറിയൊരു ആഗ്രഹം അച്ഛന്റെ ചുവന്ന ഷെവര്‍ലേ കാര്‍ ഉപയോഗിച്ച് പല്ല് പറിക്കണം
മകന്റെ ആഗ്രഹം ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും നിര്‍ബന്ധം കൂടിയതോടെ മകന്റെ ആഗ്രഹം അങ്ങ് സാധിച്ച് കൊടുക്കാന്‍ അച്ഛന്‍ അംബര്‍ക്രോന്പി തീരുമാനിച്ചു. ഇതിനായി ജെയിംസിന്റെ മുകള്‍വരിയിലെ പല്ലില്‍ പ്ലാസ്റ്റിക് നൂല് കെട്ടി അതിന്റെ മറ്റേ വശം കാറിന്റെ പിന്നില്‍ ഘടിപ്പിച്ചു. എന്നിട്ട് പതിയെ വണ്ടി മുന്നോട്ടെടുത്തു. പല്ല് അതേ താഴെ കിടക്കുന്നു.

ജെയിംസിന്റെ കാര്‍ പല്ല്പറിക്കല്‍ പ്രക്രിയ മുഴുവനായും റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പല്ല് പോയ സന്തോഷം കൊണ്ട് കൊച്ചു ജെയിംസ് തന്റെ പല്ലില്ലാ ചിരിയുമായി കാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു.
സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇങ്ങനെയും പല്ല് പറിക്കാം എന്നു മനസിലയില്ലേ












Click it and Unblock the Notifications