രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫൻ ഹോക്കിങ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍
Recommended Video

ലണ്ടന്‍: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. സ്റ്റീഫന്‍ സ്റ്റീഫൻ ഹോക്കിങിന്റെ മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേംബ്രിഡ്ജിലെ വസതിയിൽ വച്ചായിരുന്നു മരണം സംഭവിക്കുന്നത്. അദ്ദേഹം മികച്ച ശാസ്ത്രജ്ഞനും അസാമാന്യ വ്യക്തിത്വത്തിന് ഉടമയും ആയിരുന്നുവെന്നും മക്കൾ പ്രസ്താവനയിൽ കുറിക്കുന്നു. ഹോക്കിങിന്റെ പ്രവർത്തനങ്ങൾ വർഷങ്ങളോളം നിലനില്‍ക്കുമെന്നും അദ്ദേഹം എന്നന്നേക്കും ഞങ്ങളുടെ ഓര്‍മയില്‍ ഉണ്ടാകുമെന്നും മക്കള്‍ കുറിക്കുന്നു. നാഡീരോഗ ബാധിതനായിരുന്ന സ്റ്റീഫൻ ഹോക്കിങ്വീല്‍ച്ചെയറിലിരുന്ന് ശാസ്ത്രത്തിന് അപൂര്‍വ്വ സംഭാവനകളാണ് നല്‍കിയത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ നിര്‍ണായക വിവരങ്ങളാണ് ഹോക്കിംഗ് ലോകത്തിന് നല്‍കിതയ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രം പ്രൊഫസറായിരിക്കെയാണ് അന്ത്യം സംഭവിച്ചിട്ടുള്ളത്.
ഫ്രാങ്ക് ഹോക്കിൻസ്- ഇസബെൽ ഹോക്കിൻസ് ദമ്പതികളുടെ മകനായി 1942 ജനുവരി എട്ടിന് ഓക്സ്ഫഡിലായിരുന്നു ഹോക്കിങ്ങിന്റെ ജനനം. 17ാം വയസിൽ ഓക്സ്ഫഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹോക്കിംഗിന് ഗവേഷണത്തിനിടെ മോട്ടോര്‍ ന്യൂറോൺ എന്ന അപൂര്‍വ്വ നാഡീരോഗം ബാധിക്കുകയായിരുന്നു. 1963ൽ 21ാം വയസിൽ മോട്ടോര്‍ ന്യൂറോൺ എന്ന നാഡീരോഗത്തെ തുടർന്ന് ഹോക്കിംഗിന്റെ കൈകാലുകൾ തളര്‍ന്നുപോകുകയായിരുന്നു. ബിരുദപഠനം പൂർത്തിയാക്കിയ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ തന്നെയായിരുന്നു ഹോക്കിങ് ഗവേഷണവും പൂർത്തിയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹോക്കിംഗ് 76 വയസുവരെ ജീവിക്കുന്നത്. ഒന്നോ രണ്ടോ വർഷത്തെ ആയുസ്സായിരുന്നു ഡോക്ടർമാർ അദ്ദേഹത്തിന് വിധിച്ചിരുന്നത്.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
ബ്രിട്ടീഷ് സൺഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായി റെക്കോർഡ് ഭേദിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവ് സ്റ്റീഫൻ ഹോക്കിങ്ങായിരുന്നു.. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. നാഡീരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ച് എറോള്‍ മോറിസാണ് ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ജീവചരിത്ര ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്. ബെസ്റ്റ് സെല്ലറായി മാറിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പേരാണ് എറോള്‍ മോറിസും ഡോക്യുമെന്ററിയ്ക്കായി സ്വീകരിച്ചിട്ടുള്ളത്. സുഡാന്‍സ് ചലച്ചിത്ര മേളയില്‍ വച്ച് മികച്ച ഡോക്യുമെന്ററിക്കുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫിലിം മേക്കേഴ്സ് ട്രോഫിയും ചിത്രത്തിന് ലഭിച്ചിരുന്നു.

ശാസ്ത്രത്തിനുള്ള സംഭാവനകള്‍
തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിലും കണികാ പ്രപഞ്ച ഘടനയിലും വലിയ സംഭാവന നല്‍കിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു ഹോക്കിങ്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ നിര്‍ണായക വിവരങ്ങളാണ് ഹോക്കിങ് ലോകത്തിന് നല്‍കിയത്. തമോഗര്‍ത്തങ്ങള്‍ പൂര്‍ണമായും കറുപ്പ് നിറത്തിലല്ല എന്ന കണ്ടുപിടുത്തമാണ് ഹോക്കിങ് തന്റെ മികച്ചമായി സംഭാവനയായി ചൂണ്ടിക്കാണിക്കുന്നത്.

പുരസ്കാരങ്ങളും ബഹുമതികളും
വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന് 13 ഹോണററി ബിരുദങ്ങളാണുള്ളത്. സിബിഎഇ (1982), കമ്പാനിയന്‍ ഓഫ് ഹോണര്‍ (1989), പ്രസിഡന്‍ഷ്യല്‍ മെല്‍ ഓഫ് ഫ്രീഡം( 2009) എന്നീ ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫണ്ടമെന്റല്‍ ഫിസിക്സ് പ്രൈസ് (2013), കോപ്ലി മെഡല്‍ (2006), വോള്‍ഫ് ഫൗണ്ടേഷന്‍ പ്രൈസ് (1988) എന്നീ പുരസ്കാരങ്ങളും ഹോക്കിങ്ങിന് ലഭിച്ചിട്ടുണ്ട്. യുഎസ് നാഷണല്‍ അക്കാദമി ഓര് സയന്‍സസ്, അക്കാദമി ഓഫ് പോണ്ടിഫിസ്കല്‍ അക്കാദമി ഓഫ് സയന്‍സ് എന്നിവയിലെ അംഗം കൂടിയാണ് ഹോക്കിങ്.

ഹോക്കിങ്ങിന്റ പ്രവചനം
30 വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു തുടങ്ങുമെന്ന് നേരത്തെ സ്റ്റീഫന്‍ ഹോക്കിങ് പ്രവചിച്ചിരുന്നു. നോര്‍വേയിലെ ട്രോന്ഡ്‌ഹെയ്മില്‍ നടന്ന ശാസ്ത്ര സമ്മേളനത്തിലായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രവചനം. ഭൂമിയില്‍ മനുഷ്യന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഭൂമിയില്‍ ജനപ്പെരുപ്പം കൂടുന്നതാണ് മനുഷ്യന്‍റെ പലായനത്തിലേയ്ക്ക് നയിക്കുന്നതെന്നും ഹോക്കിംഗ് ചൂണ്ടിക്കാണിച്ചു. ഇതിനെല്ലാം പുറമേ ചെറുഗ്രഹങ്ങള്‍ സൂപ്പര്‍ നോവ പ്രതിഭാസം എന്നിവയില്‍ നിന്നും സോളാര്‍ റേഡിയേഷനില്‍ നിന്നും ഭൂമിക്ക് ഭീഷണിയുണ്ടാകുമെന്നും സ്റ്റീഫന്‍ ഹോക്കിങ് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്‍ ഒരു ദിവസം ഭൂമി വിട്ടുപോയേ തീരൂ. നമ്മെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തിടത്തോളം ഭൂമി ചെറുതായി. ഭൂമിയിലെ വിഭവ ശേഷിയും തീരാറായി. പല മേഖലകളിലും ഭൂമി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി പൊസിറ്റീവ് ആയി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications