സ്ററീഫന്‍ ഹോക്കിങ്സ് തന്റെ പേര് ട്രേഡ്മാര്‍ക്ക് ചെയ്യുന്നു
ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന് സ്ററീഫന്‍ ഹോക്കിങ്സ് തന്റെ പേര് ട്രേഡ്മാര്‍ക്ക് ചെയ്യാന്നു. ഇനി മുതല്‍ അദ്ദേഹത്തിന്റെ പേരില്‍ ഉത്പന്നങ്ങളും പരസ്യങ്ങളും അനുമതി കൂടാതെ ചെയ്യുന്നത് കുറ്റകരമാണ്.
ഇന്റലക്ച്വല്‍ പ്രോപെര്ട്ടി ഓഫീസില്‍ സ്ററീഫന്‍ ഹോക്കിങ്സ് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ഊര്ജ്ജതന്ത്രജ്ഞന് ബ്രിയാന്‍ കോക്സും പേര് ബ്രാന്‍ഡ് ചെയ്യാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
'സ്വന്തം പേര് ഉല്‍പ്പന്നങ്ങളില്‍ അനുചിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് സ്ററീഫന്‍ ഹോക്കിങ്സിന്റെ നീക്കം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ പേര് ഉപയോഗിക്കുന്നതിനും അദ്ദേഹം അപേക്ഷിച്ചിട്ടുണ്ട്.
ആരോഗ്യ സംരക്ഷണം, ഗ്രീറ്റിങ് കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍ ഗെയിമുകള്‍, വീല്‍ചെയറുകള്‍ എന്നിവയില്‍ അനുമതിയോടെ തന്റെ പേര് ഉപയോഗിക്കാമെന്ന് സ്ററീഫന്‍ ഹോക്കിങ്സ് പറയുന്നു . ബ്രിട്ടീഷ് എഴുത്തുകാരായ ജെ കെ റൗളിങ് ഡേവിഡ് ബെക്കാം എന്നിവര്‍ ഇതിനുമുമ്പ് സ്വന്തം പേര് ബ്രാന്‍ഡ് ചെയ്തിരുന്നു.