കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു, പട്ടികയിൽ ഒബാമയും ബില്‍ഗേറ്റ്‌സും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സ്‌പെയ്‌സ് എക്‌സ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, അമസോണ്‍ മേധാവി ജെഫ് ബെസോസ്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബെഡന്‍ എന്നിവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്.

twitter

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് ഇവരുടെ ആക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Pinarayi Vijayan's reply on gold smuggling case | Oneindia Malayalam

സമീപകാല ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഹാക്കിങ്ങാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇവരില്‍ ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ അക്കൗണ്ട് മൂന്നതവണ ഹാക്ക് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏതാനും മിനുറ്റുകള്‍ മാത്രമാണ് ഹാക്കിംഗ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് വിശദീകരണവുമായി ട്വിറ്റര്‍ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷ വീഴ്ചയെ തുടര്‍ന്ന് വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നുള്ളവര്‍ക്ക് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

 പ്രതീക്ഷ; അമേരിക്കയിൽ കൊവിഡ് മരുന്ന് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് പ്രതീക്ഷ; അമേരിക്കയിൽ കൊവിഡ് മരുന്ന് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

 കർണാടകത്തിൽ കൊവിഡ് ഭീതി തുടരുന്നു: 24 മണിക്കൂറിൽ 3000ലധികം രോഗികൾ, ബെംഗളൂരുവിൽ 1985 കേസുകൾ!! കർണാടകത്തിൽ കൊവിഡ് ഭീതി തുടരുന്നു: 24 മണിക്കൂറിൽ 3000ലധികം രോഗികൾ, ബെംഗളൂരുവിൽ 1985 കേസുകൾ!!

മോദി സര്‍ക്കാരിന് എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് രാഹുല്‍; രാജ്യത്തിന്റെ ആദരവും ശക്തിയും നഷ്ടമായിമോദി സര്‍ക്കാരിന് എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് രാഹുല്‍; രാജ്യത്തിന്റെ ആദരവും ശക്തിയും നഷ്ടമായി

English summary
Prominent people Twitter accounts hacked in US, list includes Obama, Bill Gates and Elon Musk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X