മുഹമ്മദ് നബി കാരിക്കേച്ചര്‍: ഡച്ച് എംപിയെ വധിക്കാന്‍ പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍
Recommended Video

ഹേഗ്: മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്താന്‍ തീരുമാനിച്ച തീവ്രവലതുപക്ഷ ഡച്ച് എംപി ഗീര്‍ത്ത് വൈല്‍ഡേഴ്‌സിനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് കരുതുന്ന യുവാവിനെ ഡച്ച് പോലിസ് അറസ്റ്റ് ചെയ്തു. ഹേഗിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് പറഞ്ഞു. 26കാരനായ യുവാവ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് നിഗമനം. വൈല്‍ഡേഴ്‌സിനെയും ഡച്ച് പാര്‍ലമെന്റും ആക്രമിക്കണമെന്ന് യുവാവ് ഇതിലൂടെ ആഹ്വാനം ചെയ്തിരുന്നു.
നെതര്‍ലാന്റ്‌സ് ഭീകരവിരുദ്ധ പോലിസ് തനിക്കെതിരായ വധഗൂഢാലോചനയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി എംപി പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം വൈല്‍ഡേഴ്‌സ് സമ്മതിച്ചത്. ശക്തനായ ഇസ്ലാം വിമര്‍ശകനാണ് ഡച്ച് പ്രതിപക്ഷ എംപി ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ മല്‍സരം നെതര്‍ലാന്റില്‍ വച്ച് വരുന്ന നവംബറില്‍ നടത്തുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്ത് 31നു മുമ്പായി കാരിക്കേച്ചറുകള്‍ വരച്ച് അയക്കണമെന്നായിരുന്നു വൈല്‍ഡേഴ്‌സ് പരസ്യം ചെയ്തിരുന്നത്. ഇതുപ്രകാരം ഇതിനകം 200 എന്‍ട്രികള്‍ ലഭിച്ചതായി എംപി അറിയിച്ചു. ഡച്ച് പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുടെ നേതാവ് കൂടിയാണ് വൈല്‍ഡേഴ്‌സ്.

മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 ഡോളറാണ് വൈല്‍ഡേഴ്‌സ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വിജയിക്കുള്ള സമ്മാനം വിതരണം ഹേഗിലെ ഫ്രീഡം പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്നും നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കാന്‍ പാടില്ലെന്നാണ് മുസ്ലിംകളുടെ വിശ്വാസം. ഇതിനു മുമ്പും ഇത്തരം കാര്‍ട്ടൂണുകള്‍ക്കെതിരേ മുസ്ലിം ലോകത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുമ്പോഴും കാരിക്കേച്ചര്‍ മല്‍സരം സംഘടിപ്പിക്കാനുള്ള പ്രതിപക്ഷ എംപിയുടെ നീക്കം പ്രകോപനപരവും മറ്റുള്ളവരെ അവമതിക്കുന്നതുമാണെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ട്ട് റുട്ടെ പറഞ്ഞു.












Click it and Unblock the Notifications