• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മുഹമ്മദ് നബി കാരിക്കേച്ചര്‍ മല്‍സരം: ഡച്ച് നീക്കത്തിനെതിരേ യുഎന്നിനെ സമീപിക്കുമെന്ന് പാകിസ്താന്‍

 • By desk
cmsvideo
  മുഹമ്മദ് നബി കാരിക്കേച്ചര്‍ മല്‍സരം | Oneindia Malayalam

  ഇസ്ലാമാബാദ്: മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്താനുള്ള തീവ്രവലതുപക്ഷ ഡച്ച് എംപിയുടെ നീക്കത്തിനെതിരേ യു.എന്നിനെ സമീപിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കാരിക്കേച്ചര്‍ മല്‍സര തീരുമാനത്തെ അപലപിച്ച് പാകിസ്താന്‍ സെനറ്റ് പ്രമേയം പാസ്സാക്കുകയുമുണ്ടായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തിയ ഇംറാന്‍ ഖാന്‍ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്നാണിത്.

  കാരിക്കേച്ചര്‍ മല്‍സരം നവംബറില്‍

  കാരിക്കേച്ചര്‍ മല്‍സരം നവംബറില്‍

  ശക്തനായ ഇസ്ലാം വിമര്‍ശകനാ ഡച്ച് പ്രതിപക്ഷ എംപി ഗീര്‍ട്ട് വൈല്‍ഡേഴ്‌സാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ മല്‍സരം നെതര്‍ലാന്റില്‍ വച്ച് വരുന്ന നവംബറില്‍ നടത്താന്‍ തീരുമാനിച്ചത്. വിഷയം സപ്തംബറില്‍ നടക്കുന്ന യുഎന്‍ പൊതുസമ്മേളനത്തില്‍ പാകിസ്താന്‍ ഉന്നയിക്കുമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. മുസ്ലിം ലോകത്തിന്റെ കൂട്ടായ പരാജയമാണിതെന്നാണ് കാരിക്കേച്ചര്‍ രചനാ മല്‍സരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

  മുസ്ലിംകളുടെ വേദനയറിയില്ലെന്ന് ഇംറാന്‍

  മുസ്ലിംകളുടെ വേദനയറിയില്ലെന്ന് ഇംറാന്‍

  ഇത്തരം മതനിന്ദാപരമായ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലോകത്തുണ്ടാക്കുന്ന വേദന പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് മനസ്സിലാവില്ലെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനേസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷനില്‍ പാകിസ്താന്‍ വിഷയം ഉന്നയിക്കുകയും മല്‍സരത്തിനെതിരേ കൂട്ടായ ീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇക്കാര്യം നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  മല്‍സരം പ്രഖ്യാപിച്ചത് ജൂണില്‍

  മല്‍സരം പ്രഖ്യാപിച്ചത് ജൂണില്‍

  കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു വൈല്‍ഡേഴ്‌സ് കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇസ്ലാമിനെയും മുസ്ലിംകളെയും രൂക്ഷമായി വിമര്‍ശിക്കുന്നയാളായ ഇദ്ദേഹത്തിന്റെ തീരുമാനവുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് ഡച്ച് സര്‍ക്കാരിന്റെ നിലപാട്.

  ഇതിനകം 200 രചനകള്‍ ലഭിച്ചു

  ഇതിനകം 200 രചനകള്‍ ലഭിച്ചു

  മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്ത് 31നു മുമ്പായി കാരിക്കേച്ചറുകള്‍ വരച്ച് അയക്കണമെന്നായിരുന്നു വൈല്‍ഡേഴ്‌സ് പരസ്യം ചെയ്തിരുന്നത്. ഇതുപ്രകാരം ഇതിനകം 200 എന്‍ട്രികള്‍ ലഭിച്ചതായി എംപി അറിയിച്ചു. ഡച്ച് പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുടെ നേതാവ് കൂടിയാണ് വൈല്‍ഡേഴ്‌സ്.

  വിജയിക്ക് 10,000 ഡോളര്‍ സമ്മാനം

  വിജയിക്ക് 10,000 ഡോളര്‍ സമ്മാനം

  മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 ഡോളറാണ് വൈല്‍ഡേഴ്‌സ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വിജയിക്കുള്ള സമ്മാനം വിതരണം ഹേഗിലെ ഫ്രീഡം പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്നും നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

   നബിയുടെ ചിത്രം വരയ്ക്കരുതെന്ന് വിശ്വാസം

  നബിയുടെ ചിത്രം വരയ്ക്കരുതെന്ന് വിശ്വാസം

  മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കാന്‍ പാടില്ലെന്നാണ് മുസ്ലിംകളുടെ വിശ്വാസം. ഇതിനു മുമ്പും ഇത്തരം കാര്‍ട്ടൂണുകള്‍ക്കെതിരേ മുസ്ലിം ലോകത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. അതേസമയം, ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് പടിഞ്ഞാറന്‍ നാടുകളുമായി നല്ല പരിചയമുള്ള വ്യക്തിയെന്ന നിലയില്‍ മുഹമ്മദ് നബിയോടുള്ള മുസ്ലിംകളുടെ സ്‌നേഹം മനസ്സിലാക്കാന്‍ അവര്‍ക്കാവില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

  English summary
  Pakistan's senate unanimously passed a resolution condemning an anti-Islam cartoon contest planned by a far-right Dutch politician
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more