കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ അദാനിക്കെതിരെ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധം

Google Oneindia Malayalam News

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ അദാനി ഗ്രൂപ്പിനെതിരെ പ്രതിഷേധം. ഓസ്‌ട്രേലിയന്‍ ഖനി കമ്പനിയ്ക്ക് എസ് ബി ഐ ലോണ്‍ അനുവദിക്കുന്നതിനെ എതിര്‍ത്താണ് ക്രിക്കറ്റ് മത്സരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങിയത്. പിന്നാലെ ഗ്രൗണ്ട് സുരക്ഷ ഉദ്യോഗസ്ഥരെത്തി ഇവരെ പിടികൂടി പുറത്തെത്തിക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ ഖനി കമ്പനിക്ക് എസ്ബിഐ 5000 കോടിയുടെ വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഓസ്ട്രേലിയയില്‍ നേരത്തെ മുതല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2014ല്‍ ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് എസ്ബിഐ അദാനിയുമായി എംഒയു ഒപ്പിട്ടിരുന്നു. എന്നാല്‍ വിവാദമായതോടെ ഇത് നടന്നിരുന്നില്ല. അദാനിയുടെ ക്വീന്‍സ് ലാന്‍ഡ് പദ്ധതിയ്‌ക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്.

adani

ഇന്ത്യാ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കോടിക്കണക്കിന് ആളുകള്‍ കാണുമെന്നതിനാലാണ് മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ചതെന്നാണ് പ്രതിഷേധക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോടിക്കണക്കിന് ഇന്ത്യാക്കാരുടെ നികുതി പണം കാലാവസ്ഥാ നശിപ്പിക്കുന്ന ശതകോടീശ്വരനായ ഒരാള്‍ക്ക് വായ്പയായി എസ്ബിഐ നല്‍കുന്നുവെന്നറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞ്. ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധം നടക്കുന്നുണ്ട്.

സുധാകരന് മുന്നില്‍ മുട്ടുമടക്കി കെപിസിസി, ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍മാറി!!സുധാകരന് മുന്നില്‍ മുട്ടുമടക്കി കെപിസിസി, ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍മാറി!!

Recommended Video

cmsvideo
Indian railways becomes adani railways pvt limited | Oneindia Malayalam

English summary
Protest against Adani during India-Australia cricket match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X